രാജ്യാന്തര മത്സരത്തിന് വേദിയായി വീണ്ടും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്

2017ല്‍ നടന്ന ഇന്ത്യ ന്യൂസിലാന്‍റ് ട്വന്‍റിട്വന്‍റി ക്രിക്കറ്റ് മത്സരത്തിനു പിന്നാലെയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇന്ത്യ വെസ്റ്റ് ഇന്‍ഡിസ് ഏകദിനത്തിനു വേദിയാകുന്നത്.

ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് മുംബൈയിലെ യോഗത്തിനുശേഷം ഇക്കാര്യം വ്യക്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസുമായി ഒക്ടോബര്‍ 21 ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലെ 5ാമത്തെ ഏകദിനമാണ് കാര്യവട്ടത്ത് നടക്കുക.

ഒക്ടോബര്‍ 29നാണ് മത്സരം 2015 ജനുവരിയില്‍ തുറന്നുകൊടുത്ത സ്റ്റേഡിയം .ബിസിസിഐയുടെ 50ാമത് അന്താരാഷ്ട്ര ക്രിക്കറ്റ് വേദിയാണ്. ഇതുകൂടാതെ ഇന്ത്യയിലെ ആദ്യ ഡിബിഒടി മോഡല്‍ ഔട്ട് ഡോര്‍ സ്റ്റേഡിയമെന്ന നേട്ടവും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനുണ്ട്.ന്യൂസ്ലാന്‍റുമായി നവംബറില്‍ നടന്ന ട്വന്‍റി ട്വന്‍റിക്ക് വലിയ സ്വീകര്യതായയിരുന്നു ലഭിച്ചത്.

50000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം അന്ന് കാണികളെ കൊണ്ട് നിറഞ്ഞിരുന്നു. ഈ ആവേശം അവസാനിക്കും മുന്പാണ് പുതിയ പ്രഖ്യാപനവുമായി ബിസിസിഐ രംഗത്തെത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News