ഒറ്റപ്പാലത്ത് വാഹനാപകടം; രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്-കുളപ്പുള്ളി പാതയില്‍ സ്വകാര്യ ബസും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. 22 പേര്‍ക്ക് പരിക്കേറ്റു.

മുതലമട ഏരിപ്പടത്ത് സെന്തിൽകുമാർ (39), പല്ലശന തരകത്ത് ശിവരാമൻ (45) എന്നിവരാണ് മരിച്ചത്. വാനും തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച രണ് പേരും വാനിൽ സഞ്ചരിച്ചിരുന്നവരാണ്.

ഇരുപതിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബസ്സ് ഒറ്റപ്പാലത്തു നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു. പരിക്കേറ്റവരില്‍ ഇരുപതു പേര്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഒറ്റപ്പാലം തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News