ശ്രീദേവിയാകാന്‍ ഒരുങ്ങി വിദ്യാബാലന്‍

ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ കഥ സിനിമയാകുന്നു. ആരാധകര്‍ക്ക് കനത്ത ആഘാതം തീര്‍ത്തുകൊണ്ടാണ് ശ്രീദേവി എന്ന അതുല്യപ്രതിഭ നമ്മോടു വിട പറഞ്ഞത്. ബോളിവുഡിലെ പ്രശ്‌സ്ത സംവിധായകനായ ഹന്‍സല്‍, ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനൊരുങ്ങുവയെയായിരുന്നു അവരുടെ ആകസ്മിക അന്ത്യം.

എന്നാല്‍ ഇപ്പോള്‍ ഹന്‍സല്‍ മേഹ്ത തന്നെയാണ് ശ്രീദേവിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ശ്രീദേവിക്ക് പകരം വയ്ക്കാന്‍ മറ്റാരുമില്ലെന്നും ഈ സിനിമ അവര്‍ക്കുള്ള സമര്‍പ്പണമാണെന്നും ഹന്‍സല്‍ പറഞ്ഞു. ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനായില്ലെങ്കിലും അവര്‍ക്കായി ഈ സിനിമ ചെയ്യും.

ഓരോ റോളും ചെയ്യാന്‍ തന്റെ മനസില്‍ നിരവധി അഭിനേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വിദ്യാ ബാലനാണ് ശ്രീദേവിയുടെ വേഷത്തിലെത്തുക എന്ന സൂചനയാണ് ലഭിക്കുന്നത്. ഇ തിനായി സംവിധായകന്‍ വിദ്യയെ സമീപിച്ചതായും അറിയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here