ബി ജെ പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സിനിമാ താരം പ്രകാശ് രാജ്. ഒരുകൂട്ടം വിഡ്ഢികൾ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമത്തിലാണെന്നും, അത് ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ബി.ജെ.പിയുടെ ഭീഷണികളില്‍ ഭയമില്ലെന്നും, ഇവ ഫാസിസത്തിനിതിരെ പടവെട്ടാനുള്ള ഊര്‍ജമാണ് തനിക്ക് പകരുന്നതെന്നും പ്രകാശ് രാജ് തൃശൂരിൽ പറഞ്ഞു.
ഭരണകൂട ഫാസിസത്തിനെതിരെ പ്രതിരോധം തീർത്ത് എഴുത്തുകാരി സാറാജോസഫിന്റെ നേതൃത്വത്തിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ജനാധിപത്യ സംഗമത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. തെറ്റിദ്ധാരണ പടര്‍ത്തി രാജ്യത്തിന്‍റെ ചരിത്രം മാറ്റി മറിക്കാനുള്ള ബിജെപിയുടെ നീക്കം നടക്കാന്‍പോകുന്നതല്ല.
നാല് വർഷത്തെ ഭരണം കൊണ്ട് ജോലിയില്ലാത്ത യുവാക്കളെയും തകർന്ന സാമ്പത്തിക രംഗവും മാത്രമാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് സൃഷ്ടിക്കാനായത്. വിമത ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ബി.ജെ.പിയുടെ വിരട്ടലുകൾ കാര്യമാക്കുന്നില്ലെന്നും, ഭീഷണികൾ തമാശയായി മാത്രമാണ് കാണുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.
കല്ലെറിഞ്ഞാല്‍ അതുകൊണ്ട് വീടുണ്ടാക്കാനും, തീ വച്ചാല്‍ അതുകൊണ്ട് വീടിന് പ്രകാശം പകരാനും, വിഷം തന്നാല്‍ അത് ദഹിപ്പിച്ച് ശിവനായി മാറാനും തനിക്കറിയാമെന്ന് പ്രകാശ് രാജ് മറുപടി നല്‍കി. വര്‍ഗ്ഗീയതയും അഴിമതിയുമാണ് രാജ്യത്തിന്‍റെ മുഖ്യ ശത്രുക്കളെന്നും ഇവ തുടച്ചു നീക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. എം.എൻ കാരശേരി, കെ വേണു , ജോയ് മാത്യു തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.
Get real time update about this post categories directly on your device, subscribe now.