നൃത്തസംഗീത വിസ്മയത്തിന്റെ വേദിയായി കൈരളി അഹല്യ സാംരംഗി മെഗാ ഇവന്റ്

നൃത്തസംഗീത വിസ്മയത്തിന്റെ വേദിയായി അഹല്യ സാംരംഗി മെഗാ ഇവന്റ്. പാലക്കാട് അഹല്യ ക്യാമ്പസില്‍ നടന്ന സാരംഗിയില്‍ പ്രമുഖ കലാകാരന്‍മാരാണ് അത്ഭുത പ്രകടനങ്ങളുമായി അണിനിരന്നത്. കൈരളി ടിവിയും അഹല്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റും സംയുക്തമായാണ് ഇവന്റ് സംഘടിപ്പിച്ചത്.

വിശിഷ്ടാതിഥികളും കലാകാരന്മാരും ഭദ്രദീപം തെളിച്ചതോടെ സാരംഗിയുടെ വേദിയുണര്‍ന്നു. തുടര്‍ന്ന് പ്രശസ്ത കലാകാരന്‍മാര്‍ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന പ്രകടനങ്ങളിലൂടെ വേദി കീഴടക്കി. സ്റ്റീഫന്‍ ദേവസിയുടെയും ഗ്രാമി അവാര്‍ഡ് ജേതാവ് എല്‍ ശങ്കറിന്റെയും ഫ്യൂഷന്‍ പ്രകടനങ്ങള്‍ കരഘോഷങ്ങളോടെ കാഴ്ചക്കാര്‍ ഏറ്റെടുത്തു.

പിന്നണി ഗായിക റിമി ടോമിയും സംഘവും പിന്നാലെ സംഗീത വിരുന്നൊരുക്കിയപ്പോള്‍ നൃത്ത ചുവടുകളിലൂടെ ഷംനാ കാസിമും സംഘവും കാഴ്ചയുടെ വിസ്മയമൊരുക്കി.

മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായരെ ചടങ്ങില്‍ ആദരിച്ചു.
അഹല്യ സ്‌കൂള്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന സാരംഗിയില്‍ കാഴ്ചക്കാരായി നിരവധി പേരെത്തിയിരുന്നു.

മുന്‍ ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍, ജില്ലാ പഞ്ചയത്ത് പ്രസിസണ്ട് കെ ശാന്തകുമാരി, കൈരളി ടിവി ഡയറക്ടര്‍ ടി ആര്‍ അജയന്‍, അഹല്യാ ട്രസ്റ്റി അജിത് പ്രസാദ്, മുന്‍ എംപിയും എസ്‌സി എസ്ടി കമ്മീഷന്‍ അംഗവുമായ എസ് അജയകുമാര്‍, പത്മമശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, അഹല്യ ഡയറക്ടര്‍മാര്‍ തുടങ്ങി പ്രമുഖര്‍ മെഗാ ഇവന്റില്‍ വിശിഷ്ടാഥിതികളായെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News