മണ്ണാര്‍ക്കാട് ബസിനടിയില്‍ ഉറങ്ങുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ അതേ ബസ് കയറി മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് നിര്‍ത്തിയിട്ടിരുന്ന ബസിനടിയില്‍ ഉറങ്ങുകയായിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അതേ ബസ് കയറി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ഝാര്‍ഘണ്ഡ് സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ബസിനടിയില്‍ ഉറങ്ങുന്നത് അറിയാതെ ഡ്രൈവര്‍ ബസ് എടുക്കുമ്പോഴാണ് അപകടം.

പരുക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ്. ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലെ മൈതാനത്ത് സ്വകാര്യ ബസുകള്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. കുഴല്‍കിണര്‍ ജോലികള്‍ക്കായി എത്തിയ തൊഴിലാളികള്‍ ബസിനടിയില്‍ കിടന്നുറങ്ങുകയായിരുന്നു.

രാവിലെ ബസ് എടുത്തപ്പോള്‍ ഇവര്‍ക്ക് മുകളിലൂടെ ബസ് കയറിയിറങ്ങി. എന്നാല്‍ ഏറെ വൈകിയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൂന്ന് പേരെ നാട്ടുകാര്‍ കണ്ടെത്തിയത്. രണ്ട് പേര്‍ അപ്പോഴേക്കും മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News