സല്‍മാന്‍ഖാന്റെ ഫ്‌ളാറ്റിലേക്ക് യുവതി അതിക്രമിച്ചു കയറി; തുടര്‍ന്ന് നടന്നത് നാടകീയ രംഗങ്ങള്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ ഫ്‌ളാറ്റിലേക്ക് യുവതി അതിക്രമിച്ചു കയറി. ഭാര്യയെന്ന് അവകാശപ്പെട്ടാണ് യുവതി ഫ്‌ളാറ്റിലേക്ക് വന്നത്.

മുന്‍വശത്തെ വാതിലിലൂടെ ഫ്‌ളാറ്റിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു യുവതി. എന്നാല്‍, അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെ അലാറം മുഴങ്ങിയതോടെ യുവതി സുരക്ഷാ ജീവനക്കാരുടെ പിടിയിലായി. സംഭവ സമയത്ത് നടന്‍ ഫ്‌ളാറ്റിലുണ്ടായിരുന്നില്ല.

താന്‍ സല്‍മാന്റെ ഭാര്യയാണെന്നും അകത്തേക്ക് കയറ്റിവിടണം എന്നുമായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ വീടിന് മുന്നില്‍ നിന്നും ബഹളം വെച്ച് യുവതിയെ സെക്യൂരിറ്റി ജീവനക്കാര്‍ പുറത്താക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News