പാക് ഷെല്ലാക്രമണം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ പുഞ്ച് മേഖലയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

പുലര്‍ച്ചയോടെ ബലകോട്ട് സെക്ടറില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മുദമ്മദ് റംസാനും, ഭാര്യയും, മൂന്ന് മക്കളുമാണ് കൊല്ലപ്പെട്ടത്. രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. മേഖലയില്‍ ഇപ്പോഴും വെടിവെയ്പ്പ് തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News