പാറ്റ്ന: നൃത്തം ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ അപമാനിച്ച ആര്‍ജെഡി നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിഹാര്‍ പാറ്റ്‌നയിലാണ് സംഭവം. വിവാഹആഘോഷത്തിന് നൃത്തം ചെയ്യാനെത്തിയതായിരുന്നു പെണ്‍കുട്ടി.
നൃത്തത്തിനിടെ ഇയാള്‍ പെണ്‍കുട്ടിയ്ക്ക് അടുത്തെത്തുകയും നോട്ടുകെട്ടുകള്‍ വലിച്ചെറിയുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ സമ്മതം പോലുമില്ലാതെ നൃത്തം ചെയ്യുന്നതിനിടെ എടുത്തുയര്‍ത്തുകയുമായിരുന്നു.
പെണ്‍കുട്ടിയും വിവാഹത്തിനെത്തിയ മറ്റുള്ളവരും ചേര്‍ന്ന് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. ദ്യശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് അരുണിനെതിരെ ഉണ്ടായിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here