റെയില്‍വെയുടെ പാഴ്‌സല്‍ വാനിലും മോഷണം; മോഷ്ടാക്കള്‍ ചെയ്തത് ഇതാണ്; സംഭവം ഇങ്ങനെ

പാര്‍സല്‍ വാനില്‍ നിന്ന് പാഴ്‌സല്‍ മോഷണംപോയി. രണ്ട് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. റെയില്‍വെയുടെ പാഴ്‌സല്‍ വാനില്‍ നിന്നും പാഴ്‌സല്‍ മോഷണം പോയ സംഭവത്തില്‍ രണ്ട് ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പഞ്ചാബിലാണ് സംഭവം. അമൃത്സറില്‍ നിന്നും ഹൗറവരെ പോകുന്ന പഞ്ചാബ് മെയിലിലാണ് മോഷണം നടന്നത്. സംഭവത്തെക്കുറിച്ച റെയില്‍വെ പോലീസ് പറയുന്നത് ഇങ്ങനെ.

തീവണ്ടി ഷാജഹാന്‍പൂര്‍ എന്ന സ്ഥലത്ത് നിര്‍ത്തിയിട്ടപ്പോള്‍ പാഴ്‌സല്‍ വാഗണില്‍ നിന്നും രണ്ട് പാഴ്‌സല്‍ മോഷണം പോയി. മോഷ്ടാക്കള്‍ ഇത് സമീപത്തുള്ള പാടത്ത് ഒളിപ്പിക്കുകയായിരുന്നു.

സംഭവം അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ല എന്ന കാരണാത്താലാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. മോഷ്ടിക്കപ്പെട്ട സാധനങ്ങള്‍ പിന്നീട് പാടത്ത് നിന്നും കണ്ടെടുത്തെങ്കിലും ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News