രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കും: കെഎം മാണി

രാജ്യസഭ തിരഞ്ഞെടുപ്പില്‍ നിന്ന് കേരളാകോണ്‍ഗ്രസ് വിട്ടു നില്‍ക്കുമെന്ന് കേരളാകോണ്‍ഗ്രസ്സ് നേതാവ് കെ എം മാണി. ചെങ്ങന്നൂരില്‍ എന്തു നിലപാട് എടുക്കണമെന്നത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വ്യക്തമാക്കുമെന്നും സ്റ്റിയറിംഗ് കമ്മറ്റിയ്ക്ക് ശേഷം കെ എം മാണി കോട്ടയത്ത് പറഞ്ഞു. ഈ വിഷയത്തില്‍ തര്‍ക്കം തുടരുന്നതാണ് കേരളാ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനാണ് കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മറ്റിയോഗം കോട്ടയത്ത് ചേര്‍ന്നത്. മുന്നണി പ്രവേശനം നീളുന്നതിനെ ചൊല്ലി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നു.

മാത്രമല്ല മുന്നണി പ്രവേശനം സംബന്ധിച്ച അഭിപ്രായപ്രകടനങ്ങളില്‍ ഭിന്നത രൂക്ഷമായതോടെ വ്യക്തമായ തീരുമാനം എടുക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം.

കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് മുമ്പെ വേണമെന്ന ആവശ്യവും സ്റ്റിയറിംഗ് കമ്മറ്റിയിലുണ്ടായി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷം പ്രതികരിക്കുമെന്നായിരുന്നു കെ എം മാണിയുടെ മറുപടി.

ഒരുമുന്നണിയില്‍ നിന്നും പോലും പ്രവേശനം സംബന്ധിച്ച് കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. എങ്കിലും ആരെയും പിണക്കാതെ തത്കാലം മുന്നോട്ടുപോകാനാണ് കേരളാകോണ്‍ഗ്രസിന്റെ തത്കാല ശ്രമം. കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെ എതിര്‍ക്കും.

അനുകൂല സമീപനം സ്വീകരിക്കുന്നവരോട് ഒപ്പം ചേരുമെന്ന നിലപാട് കെ എം മാണി ആവര്‍ത്തിച്ചു. കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 27ന് കര്‍ഷക സംഗമം ചേരും. സംഘടനാ തിരഞ്ഞെടുപ്പ് താഴെ തട്ടില്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ അടുത്തമാസം 20ന് തിരഞ്ഞെടുക്കുമെന്നും കെ എം മാണി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News