അമിത് ഷാ കൊലയാളി; കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടി;രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നും രാഹുല്‍ ഗാന്ധിയുടെ സ്വയം വിമര്‍ശനം

കോണ്‍ഗ്രസിന്റെ 84 ആമത് സമ്പൂര്‍ണ്ണ പ്ലീനറി സമ്മേളനത്തിന് സമാപനം കുറച്ച് നടന്ന പ്രസംഗത്തില്‍ സംഘടനാ സംവിധാനം ഉടച്ച് വാര്‍ക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഉറപ്പ്.രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും രാഹുല്‍ഗാന്ധിയുടെ സ്വയം വിമര്‍ശനം.

നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കും.മോദി എന്ന വാക്കിന്റെ അര്‍ത്ഥം മുതലാളിത്വവും പ്രധാനമന്ത്രിയും തമ്മിലുള്ള രഹസ്യധാരണയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അതേ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേയ്ക്ക് തിരഞ്ഞെടുപ്പ് വേണ്ടന്നും പ്ലീനറി സമ്മേളനത്തില്‍ തീരുമാനിച്ചു. അംഗങ്ങളാരെന്ന് രാഹുലിന് തീരുമാനിക്കാം.

സ്വയം വിമര്‍ശന ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പ്ലീനറി സമ്മേളനത്തിന് സമാപനം കുറിച്ചത്. ചിലപ്പോഴൊക്കെ പ്രതീക്ഷക്കൊത്ത് പാര്‍ടി മാറിയില്ല.രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും മന്‍മോഹന്‍സിങ്ങിനെ സാക്ഷി നിറുത്തി രാഹുല്‍ പറഞ്ഞു. സ്വാധീനം വഴി സീറ്റ് ഉറപ്പിക്കുന്ന രീതി ഇനി ഉണ്ടാകില്ല. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന മതില്‍ പൊളിച്ച്മാറ്റുകയാണ് തന്റെ പ്രഥമദൗത്യമെന്നും രാഹുല്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയേയും അമിത്ഷായേയും കടന്നാക്രമിച്ച രാഹുല്‍ മോദി എന്ന വാക്കിനര്‍ത്ഥം മുതലാളിത്വവും പ്രധാനമന്ത്രിയും തമ്മിലുള്ള ദുരൂഹബന്ധമെന്ന് പരിഹസിച്ചു.കൊലയാളിക്ക് പ്രസിഡന്റാകാന്‍ ബിജെപിയില്‍ കഴിയും കോണ്‍ഗ്രസില്‍ ആകില്ലെന്നും കേസുകള്‍ പരോക്ഷമായി സൂചിപ്പിച്ച് അമിത്ഷായെ കുറ്റപ്പെടുത്തി. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇന്ത്യാ ഗേറ്റിന് മുമ്പില്‍ യോഗ ചെയ്ത് കളിക്കുകയായിരുന്നു മോദി.ഗൗരിലങ്കേഷിനേയും കല്‍ബുര്‍ഗിയേയും വധിച്ചത് സംഘപരിവാര്‍ ആശയങ്ങളാണ്.

അമിത് ഷാ കൊലയാളിയാണെന്നും കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടിയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും രാഹുല്‍ പറഞ്ഞു. താന്‍ പണ്ഡിറ്റ് വിഭാഗത്തില്‍ നിന്നുള്ള ഹിന്ദുവാണന്ന് പ്രഖ്യാപിക്കാനും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മറന്നില്ല.

രാഹുലിന്റെ മതത്തെ ബിജെപി സംശയിച്ചതിനുള്ള മറുപടിയായിരുന്നു അത്.അതേ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേയ്ക്ക് തിരഞ്ഞെടുപ്പ് വേണ്ടന്ന് ഇത്തവണയും തീരുമാനിച്ചു. പകരം രാഹുല്‍ഗാന്ധിയ്ക്ക് അംഗങ്ങളാരെന്ന് തീരുമാനിക്കാം. വിദേശം,സാമ്പത്തിക പ്രമേയങ്ങളും സമ്മേളനത്തിന്റെ അവസാന ദിവസം അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News