വന്‍ എടിഎം കവര്‍ച്ച; നിരീക്ഷണ ക്യാമറകള്‍ തകര്‍ത്തനിലയില്‍; എ.ടി.എം തകര്‍ത്ത് ലക്ഷങ്ങള്‍ കവര്‍ന്നു

കൊട്ടിയം തഴുത്തലയില്‍ എ.ടി.എം തകര്‍ത്ത് ആറു ലക്ഷത്തിപതിനാറായിരം രൂപാ കവര്‍ന്നു. കൊട്ടിയം കണ്ണനല്ലൂര്‍ റോഡില്‍ തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രത്തിന് സമീപത്തെ കടമുറിയില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യാ വണ്‍ എ.ടി.എം തകര്‍ത്താണ് പണം കവര്‍ന്നത്. ശനിയാഴ്ച അര്‍ധരാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു.

എ.ടി.എമ്മിന് മുന്‍പിലും അകത്തും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ തകര്‍ത്തായിരുന്നു മോഷണം സി.സി.ടി.വി.ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് പോലീസ് പരിശോധിച്ചു വരികയാണ്.ഇതില്‍ നിന്നും മോഷ്ടാക്കളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.ഞായറാഴ്ച രാവിലെഏ.ടി എം വൃത്തിയാക്കാനാളെത്തിയപ്പോഴാണ് എ.ടി.എം തകര്‍ത്ത നിലയില്‍ കാണുന്നത്.ഉടന്‍ തന്നെ എ.ടി.എമ്മിന്റെ ചുമതലപെട്ടവരേയും,കൊട്ടിയം പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ഏ.റ്റി.എം തകര്‍ത്തതെന്ന് കണ്ടെത്തി.എ.ടി.എമ്മില്‍ ക്യാഷ് നിറക്കുന്ന കാസെറ്റുകള്‍ മോഷ്ടാക്കള്‍ എടുത്തു കൊണ്ടുപോയ നിലയിലാണ്.ഇക്കഴിഞ്ഞ പതിനാറാം തീയതിയാണ് ഇവിടെ എ.ടി.എമ്മില്‍ പണം നിറച്ചതെന്ന് എ.ടി.എമ്മിന്റെ ഫ്രാഞ്ചസിയായ കല്ലട സ്വദേശി അഭിലാഷ് പറഞ്ഞു.

സംഭവമറിഞ്ഞെത്തിയ പോലീസ് നായ അടുത്തുളള ക്ഷേത്ര ആഡിറ്റോറിയം വരെ പോയി നിന്നു. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ.ശ്രീനിവാസ്, ചാത്തന്നൂര്‍ അസി. പോലീസ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്, കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ അജയ് നാഥ്, കൊട്ടിയം എസ്.ഐ അനൂപ്, എ എസ്.ഐ സണ്ണോ, സിറ്റിഷാഡോ ടീമും സ്ഥലത്തെത്തി മോഷ്ടാക്കള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. എ.റ്റി.എമ്മിന്റെപരിസരത്തെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. മോഷ്ടാക്കളെ ഉടന്‍ പിടികൂടുവാനാകുമെന്ന് എ സി.പി. ജവഹര്‍ ജനാര്‍ദ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News