വ്യാജ ഐഡി ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പരസ്യം; കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി മുങ്ങിയ പ്രതി അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. കട്ടപ്പന സ്വദേശി ദേവസ്യ യോഹന്നാനാണ് ഉടുപ്പിയില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി രൂപയോളം തട്ടിയെടുത്ത് മുങ്ങി നടക്കുകയായിരുന്ന കട്ടപ്പന ഉപ്പുകണ്ടം സ്വദേശി ദേവസ്യ യോഹന്നാനാണ് പിടിയിലായത്.

പാലാ സ്വദേശി ലിജോയുടെ പരാതിയില്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.വ്യാജ ഐഡി ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നായി മുപ്പതോളം പേരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പലരില്‍ നിന്നായി പണം തട്ടിയ ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഒരു സന്നദ്ധ സംഘടനയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News