അഡാര്‍ ലുക്കില്‍ പൊളിച്ചടുക്കി സഖാവ് അലക്സ്; മമ്മൂക്കയുടെ പരോള്‍ ട്രെയ്‌ലര്‍ എത്തി

മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പരോളിന്റെ പുതിയ ട്രെയ്‌ലര്‍
എത്തി. പരസ്യചിത്ര രംഗത്ത് ശ്രദ്ധേയനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ അജിത് പൂജപ്പുരയുടേതാണ്. ജയില്‍ പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ സഖാവായാണ് മമ്മൂട്ടിയെത്തുന്നത്.

ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ജയില്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

ഇനിയയാണ് നായിക. മമ്മൂക്കയുടെ സഹോദരിയായി മിയയും ഈ ചിത്രത്തില്‍ എത്തുന്നുണ്ട്.

ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കുനടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, സൂധീര്‍ കരമന അശ്വിന്‍ കുമാര്‍, കലാശാല ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപ്രാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News