മനസ്സാക്ഷിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്നു; തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

അമ്മയെ തലയറുത്തു കൊന്നു. അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കൊലപാതകത്തിന് കാരണം സ്വത്ത് തര്‍ക്കമാണെന്നാണ് കരുതുന്നത്.

മുപ്പതുകാരനായ ആനന്ദ് എന്ന ചെറുപ്പക്കാരനാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. സ്ഥലതര്‍ക്കവുമായി ബന്ധപ്പെട്ട് അമ്മ റാണിയുമായി ആനന്ദ് നിരന്തരം വഴക്കിലായിരുന്നു. വഴക്ക് മൂത്ത് റാണിയെ ആനന്ദ് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇവരുടെ കഴുത്ത് മുറിച്ചെടുത്ത ശേഷം ഇതുമായി കരംബാകുഡി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News