‘അഴിമതിക്കാര്‍ വേട്ടയാടുന്നു’; വിസില്‍ ബ്ലോവര്‍ സംരക്ഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയില്‍

അഴിമതിക്കാര്‍ തന്നെ വേട്ടയാടുന്നു എന്ന് ആരോപിച്ചും വിസില്‍ ബ്ലോവര്‍ സംരക്ഷണം ആവശ്യപ്പെട്ടും ഡിജിപി ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജേക്കബ് തോമസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരു പൊതു സേവകന്‍ മാത്രമാണെന്നും, എല്ലാറ്റിന്റെയും പബ്ലിക് മാസ്റ്റര്‍ അല്ലന്നും കോടതി ഓര്‍മ്മിപ്പിച്ചിരുന്നു.

വിസില്‍ ബ്ലോവര്‍ നിയമത്തിന്റെ പരിരക്ഷ ജേക്കബ് തോമസിന് നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രധാനപ്പെട്ട കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നില്ല ജേക്കബ് തോമസ്.

വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ അന്വേഷണ മേല്‍നോട്ടം മാത്രമാണ് ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിലപാടിലുള്ള മറുപടി സത്യവാങ്ങ്മൂലം ജേക്കബ് തോമസ് ഇന്ന് സമര്‍പ്പിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News