വിപണിയില്‍ താരമാവാന്‍ സുസൂക്കി ഇന്‍ട്രൂഡര്‍ 150 എഫ് ഐ

വിപണിയില്‍ താരമാവാന്‍ സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI എത്തി. 1.06 ലക്ഷം രൂപയെന്ന മോഹിപ്പിക്കുന്ന വിലയിലാണ് സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI എത്തുന്നത്. ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ ഇന്‍ട്രൂഡറിന്റെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പാണ് ഇന്‍ട്രൂഡര്‍ FI. സാധാരണ കാര്‍ബ്യുറേറ്റര്‍ പതിപ്പിനെക്കാളും 7,000 രൂപ അധിക വിലയുണ്ട് പുതിയ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പിന്.

2018 ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ ഇന്‍ട്രൂഡര്‍ 150 FI യെ സുസൂക്കി ആദ്യമായി കാഴ്ചവെച്ചത്. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിന് പുറമെ വലിയ കാര്യമായ മാറ്റങ്ങളൊന്നും പുതിയ ഇന്‍ട്രൂഡര്‍ 150 അവകാശപ്പെടുന്നില്ല. നിലവിലുള്ള 154.9 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് പുതിയ FI പതിപ്പിന്റെ ഒരുക്കം.

സുസൂക്കി ജിക്‌സറും ഇതേ എഞ്ചിനിലാണ് വരുന്നത്. എഞ്ചിന് പരമാവധി 14 bhp കരുത്തും 14 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് മോട്ടോര്‍സൈക്കിളില്‍. മെറ്റാലിക് ഓര്‍ട്ട്/മെറ്റാലിക് ബ്ലാക് നമ്പര്‍ 2, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്/മെറ്റാലിക് മാറ്റ് ടൈറ്റാനിയം സില്‍വര്‍ നിറങ്ങളിലാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI അണിനിരക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News