ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടു പിടിക്കുന്നു; ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും മണ്ഡലം നിറഞ്ഞ് സ്ഥാനാര്‍ഥികള്‍

ഉപ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാണ് . ചുവരെഴുത്തുകളും മറ്റും നിറഞ്ഞ്് കഴിഞ്ഞു . എന്നാല്‍ രണ്ട് മാസത്തിലേറെ നീണ്ട പ്രചരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടി വരുമെന്നത് വലിയ വെല്ലുവിളിയും , ഒപ്പം കനത്ത സാബത്തിക ബാധ്യതയുമാണ് മുന്നണികള്‍ക്ക് വരുത്തി വെയ്ക്കുക

തിരഞ്ഞെടുപ്പ് തീയതി ഇനിയും പ്രഖ്യാപിച്ചില്ലെങ്കിലും മൂന്ന് പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികളുടെയും ചുവരെഴുത്തുകള്‍ മണ്ഡത്തില്‍ നിറഞ്ഞ് കഴിഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ പ്രധാന കക്ഷികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഭവന സന്ദര്‍ശനവും , കുടുംബ യോഗങ്ങളുമാക്കെയായിഎല്‍ ഡി എഫ് പ്രചരണത്തില്‍ മറ്റ് മുന്നണികളെ പിന്നിലാക്കി കഴിഞ്ഞു . മന്ത്രിമാരും , വിവിധ നേതാക്കളും മണ്ഡലത്തില്‍ സജീവമാണ്.

പത്ത് വീടിന് ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആണ് എല്‍ ഡി എഫ് അതിന്റെ സംഘടന വിന്യാസം നടത്തിയിരിക്കുന്നത്.വോട്ടര്‍ പട്ടികയിലെ പേജ് അടിസ്ഥാനത്തില്‍ ചുമതല കൈമാറി ബിജെപി തൊട്ട് പിന്നാലെയുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ശ്രദ്ധ കേന്ദ്രീകരിച്ച ജോബ് ഫെയര്‍ ആയിരുന്ന ബിജെപി യുടെ പ്രധാന പരിപാടി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളത്തിന്റെ തിരിക്കില്‍ ആയിരുന്നതിനാല്‍ കോണ്‍ഗ്രസ് മെഷീനറി ഇനിയും ഉണര്‍ന്ന് എഴുന്നേറ്റിട്ടില്ല.

മണ്ഡലത്തിന് അകത്തും പുറത്തും ഉള്ള പരിണിതപ്രജ്ഞരായ നേതാക്കള്‍ക്ക് ആണ് വിവിധ പഞ്ചായത്തുകളുടെ ചുമതല വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈമാറിയിരിക്കുന്നത്. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , എം.ടി രമേശ് എന്നിവരാണ് മൂന്ന് മുന്നണികളുടെയും പ്രധാന ചുമതലക്കാര്‍.

കൂടാതെ നിരവധി നേതാക്കള്‍ മണ്ഡലത്തില്‍ തമ്പടിച്ച് ഇരിക്കുകയാണ്. രണ്ട് മാസീ കഴിഞ്ഞ് മാത്രം നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തി വെയ്ക്കുക. മരണ , വിവാഹ വീടുകളില്‍ പര്യടനം നടത്തുന തിരിക്കിലാണ് സ്ഥാനാര്‍ത്ഥികള്‍.

ഒപ്പം പ്രമുഖരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് അവര്‍ . കത്തുന്ന വേനല്‍ ചൂടിനെ തോല്‍പ്പിക്കും വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആണ് തിരഞ്ഞെടുപ്പ് ചൂട് കൊടു ബിരി കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയേയും , സ്ഥാനാര്‍ത്ഥികളെയും അപകീര്‍ത്തി പെടുത്തി എന്ന പേരില്‍ ഇതിനോടകം നിരവധി പരാതികള്‍ ആണ് പോലീസിന് ലഭിച്ചത്.

നാളെ ചേരുന്ന എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയും , മറ്റ് മുതിര്‍ന്ന നേതാക്കളും എത്തുന്നതോടെ തിരഞ്ഞെടുപ്പ് പതിയെ ചൂട് പിടിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News