വാട്സ്ആപ്പ്, സ്‌കൈപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സെല്‍; നിങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നു; സംഭവം ഇതാണ്

നിങ്ങളുടെ വീഡിയോ കോളുകളും ഫോട്ടോകളും പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെടാം. സൈബര്‍ സെല്ലിന്റെ മുന്നറിയിപ്പ്. ഫോട്ടോകളും വീഡിയോകളും മൊബൈല്‍ ഫോണിലൂടെ ഷെയറു ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ് സൈബര്‍ സെല്ല്. നിങ്ങള്‍ ഷെയറു ചെയ്യുന്നത് ഹാക്ക് ചെയ്യപ്പെട്ടേക്കാം. പോണ്‍ സ്രാവുകള്‍ സ്വകാര്യനിമിഷങ്ങള്‍ ഹാക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ലഭ്യമായതോടെയാണ് സൈബര്‍ സെല്‍ മുന്നറിയിപ്പ് നല്‍കിയത്.

നിങ്ങളുടെ സ്വകാര്യ ഫോട്ടോകള്‍, വീഡിയോ കോളുകള്‍, സ്വകാര്യ മെസേജുകള്‍ എല്ലാം ഇവരുടെ കൈകളില്‍ എത്താം. വാട്സ്ആപ്പ്, സ്‌കൈപ്പ് എന്നിവ ഉപയോഗിക്കുന്നവരാണ് ശ്രദ്ധിക്കേണ്ടത്. സൈബര്‍ സെല്ലാണ് മുന്നറിയിപ്പ് നല്‍കുന്നത്. വിവാഹം ചെയ്ത പുതുമോഡികളേയും കപ്പിള്‍സിനെയുമാണ് പോണ്‍ സൈറ്റ് ഓപ്പറേറ്റര്‍മാര്‍ നോട്ടമിട്ടിരിക്കുന്നത്. പലരുടെയും വ്യക്തിപരമായ വീഡിയോ കോളുകള്‍ പോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതായി പരാതി കിട്ടിയിട്ടുണ്ടെന്ന് സൈബര്‍ സെല്‍ പറയുന്നു.

കഴിഞ്ഞദിവസം 25 വയസ് പ്രായമുള്ള യുവതി പരാതി നല്‍കിയിരുന്നു. നവംബറില്‍ വിവാഹം ചെയ്ത യുവതി തന്റെ ഭര്‍ത്താവിനോട് സംസാരിക്കുന്ന വീഡിയോ ചാറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്നും പിന്നീട് പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടെന്നും പരാതി നല്‍കിയിരുന്നു. യുവതി സൈബര്‍ സെല്ലിന്റെ സഹായം തേടുകയായിരുന്നു. ഇത്തരം സ്വകാര്യ നിമിഷങ്ങള്‍ കൈമാറുന്ന ആളുകള്‍ ഇനിയെങ്കിലും സൂക്ഷിക്കണമെന്നാണ് സൈബര്‍ സെല്‍ അധികൃതര്‍ പറയുന്നത്. ഇതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ തേടുകയാണ് അധികൃതര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News