യുഗാന്ത്യത്തിന്റെ ഇരുപതു വര്‍ഷം

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഇംഎംഎസ് അന്തരിച്ചിട്ട് ഇന്നേക്ക് 20 വര്‍ഷം. കേരളത്തിന്റെ കേരള നവോത്ഥാന ചരിത്രത്തോടൊപ്പവും കമ്മ്യൂണിസ്റ്റ പാര്‍ട്ടി ചരിത്രത്തോടൊപ്പവും കൂട്ടിവായിക്കാതെ ഇം എം എസെന്ന മനുഷ്യനെ അറിയാനും പറയാനും ഇന്നും മലയാളിക്ക് സാധ്യമല്ല. കേരളത്തിന്റെ ധൈഷണിക മണ്ഡലത്തിന് നികത്താനാവാത്ത വിയോഗമായിരുന്നു 1998 മാര്‍ച്ച് 19ന് ഇ എംഎസിന്റെ വേര്‍പാടിലൂടെ ഉണ്ടായത.

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്‍ഡ്യസംഭാവന നല്കിയ ചരിത്രത്തിനും മുന്നേ നടന്ന മൂന്നക്ഷരം അതായിരുന്നു ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്..ഇം എംഎസ്ില്ലാത്ത 20 വര്‍ഷത്തെ കേരളം ജീവിച്ചുതീര്‍ത്തത് ഒരു വലിയ വിങ്ങലോടെ തന്നെയാണ്. അതുല്യനായ മാതൃകാകമ്മ്യൂണിസ്റ്റ് ,സാമൂഹിക പരിഷ്‌കര്‍ത്താവ് ,വിപ്ലവകാരി, പ്രത്യയശാത്ര വിശാരഥന്‍, ചരിത്രകാരന്‍ അങ്ങനെ സമാനതകള്‍ ഇല്ലാത്ത പ്രതിഭയുടെ പകര്‍ന്നാട്ടമെന്ന് ഈ മനുഷ്യനെ വിശേഷിപ്പിക്കാം.

ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നില്ല മറിച്ച് ചരിത്രം സൃഷ്ടിക്കുകയായിരുന്നു.ഇഎംഎസ്. മുഖ്യമന്ത്രിയായ് ചുമതലയേറ്റ് കൊണ്ടുവന്ന ഭൂപരിഷ്‌കരണവും വിദ്യാഭ്യാസബില്ലും ചരിത്രയാഥാര്‍ത്ഥ്യം എന്നതിനുമപ്പുറം ചരിത്രനിര്‍മ്മിതിയായിരുന്നു. ഒരു ജനതയെ ആത്മാഭിമാനത്തോടെ നിവര്‍ന്നുനില്‍ക്കാന്‍ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നതിന്റെ അടയാളപ്പെടുത്തലുകളായിരുന്നു ഇഎംഎസിന്റെ ഭരണം.

ലാളിത്യമായിരുന്നു ഇ. എം എസിനെ എന്നും വേറിട്ടു നിര്‍ത്തിയിരുന്നത്. ഗാന്ധിജിയ്ക്കു ശേഷം ഇത്രയും ലളിതമായ ജീവിതം നയിച്ച മറ്റൊരാള്‍ ഇല്ലെന്ന് സുകുമാര്‍ അഴിക്കോട് പറഞ്ഞത് ഒരു ജനതയുടെ അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു സ്വന്തമായതെല്ലാം ത്യജിച്ച് കടന്നുപോയവരെ ഇന്ത്യ സന്യാസി എന്ന് വിളിച്ചപ്പോള്‍ യൂറോപ്പ് അവരെ കമ്മ്യൂണിസ്റ്റ് എന്നുവിളിച്ചെന്ന് സാധാരണയായി പറയാറുണ്ടെങ്കില്‍ ഇ എംഎസെന്ന സാര്‍വലൗകികന് ഈ രണ്ടു വിശേഷണങ്ങളും ചേരും.

മുന്‍പില്‍ കാണുന്നതിനെ നിഷേധിച്ചുകൊണ്ട് ഇതല്ല ഇന്ത്യ എന്ന് വിശ്വസിച്ച് അകലെഎവിടെയോ ഉള്ള ദരിദ്രരുടെ ഭാരതം തേടിപ്പോവുകയായിരുന്നു തൊഴിലാളിവര്ഗ്ഗതിന്റെ ദത്തുപുത്രനായ ഇ.എം.എസ്സ് ചെയ്തത്.

കുടുബ സ്വത്തും എഴുതികിട്ടിയ കൂലിയും പാര്‍ട്ടിക്ക് നല്‍കുമ്പോള്‍ ആ മനുഷ്യന്‍ അനുഭവിച്ചത് ഒരു ഗൃഹനാഥന്റെ ഉത്തരവാദിത്വബോധമായിരിക്കാം കാരണം ഇഎംഎസിന് പാര്‍ട്ടിയായിരുന്നു സ്വത്തും കുടുംബവും. മരണത്തിനും തോല്‍പ്പിക്കാനകാത്ത ഓര്‍മ്മകളില്‍ ഇഎംഎസ് ജീവിക്കുമ്പോള്‍ ചരിത്രം ഇഎംഎസ് എന്ന യുഗപ്രഭാവനെ ഓര്‍ക്കുക അസ്തമയമില്ലാത്ത സൂര്യനെന്നായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News