വേനല്‍ കനക്കുമ്പോള്‍ വെയിലേറ്റു വാടാതിരിക്കാന്‍; ചില പ്രതിവിധികള്‍ ഇതാ

വേനല്‍ കാലമായി കനത്ത വെയിലില്‍ ഉരുകിയൊലിക്കുകയാണ് എല്ലാവരും. ശരീരത്തിന് സഹിക്കാന്‍ സാധിക്കാത്ത വിധമാണ് ചൂട്. വേനല്‍ക്കാലത്ത് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് മുഖവും ചര്‍മ്മവും കരുവാളിക്കുന്നത്. കഴുത്ത്, കൈകള്‍, തോള്‍ എന്നിടിവിടങ്ങളിലാണ് സാധാരണയായി വെയിലേറ്റ് കരുവാളിപ്പ് ഉണ്ടാവുന്നത്.

ചര്‍മ്മത്തിലെ കരുവാളിപ്പിന് പ്രതിവിധി തേടുമ്പോള്‍ വെയിലേല്‍ക്കുന്നത് കഴിവതും കുറയ്ക്കണം. പ്രത്യേകിച്ച് പകല്‍ 11 മണിക്കും 2 മണിക്കും ഇടയിലുള്ള സമയം പുറത്തിറങ്ങുമ്പോള്‍ കൂട ചൂടുകയോ തണല്‍ തേടുകയോ ചെയ്യുക. ചൂടുകാലത്ത് കഴിവതും കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ തിരഞ്ഞെടുക്കുക.

വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍ സ്‌ക്രീന്‍ ക്രീം ഉപയോഗിക്കുക. ക്രീം തിരഞ്ഞെടുക്കുമ്പോള്‍ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍(ുെള) 30 എങ്കിലുമുള്ള സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കണം. അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാന്‍ ശേഷിയുള്ള ക്രീം തിരഞ്ഞെടുക്കുക. പകല്‍ പുറത്തിറങ്ങുന്നതിന് 20 മിനുട്ട് മുന്‍പ് സണ്‍സ്‌ക്രീന്‍ പുരട്ടണം. 3-4 മണിക്കൂറിന്റെ ഇടവേളകളില്‍ ക്രീം പുരട്ടുകയും ചെയ്യണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News