കുമ്പളത്ത് വീപ്പയ്ക്കുള്ളിലെ മൃതദേഹം; സംഭവം പുതിയ വഴിത്തിരിവിലേക്ക്; പെണ്‍വാണിഭ സംഘവുമായി ബന്ധമെന്ന് സൂചന; സിനിമാക്കാരുമായി ബന്ധമുള്ള സ്ത്രീയും നിരീക്ഷണത്തില്‍

കുമ്പളത്ത് വീട്ടമ്മയെ കൊന്ന് മൃതദേഹം വീപ്പക്കുള്ളിലാക്കി കായലില്‍ തള്ളിയ സംഭവം കൂടുതല്‍ വഴിത്തിരിവിലേക്ക്. സംഭവത്തില്‍ പെണ്‍വാണിഭസംഘത്തിന്റെയും ക്വട്ടേഷന്‍ ടീമിന്റെയും സാനിധ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍ ഇക്കാര്യത്തില്‍ വീട്ടമ്മയുടെ മരണത്തിന് ശേഷം അപ്രത്യക്ഷയായ മറ്റൊരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.

ഇവര്‍ സിനിമ, സീരിയല്‍ രംഗത്തെ പ്രമുഖര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്ന നഗരത്തിലെ പ്രമുഖ പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ വിദേശത്തേക്ക് കടന്നതിനാല്‍ നാട്ടിലേയ്‌ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവര്‍ക്ക് നാട്ടിലുള്ള വസ്ത്രശാലയിലാണ് മരിച്ച ശകുന്തളയുടെ മകള്‍ അശ്വതിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം കായലില്‍ തള്ളാന്‍ പ്രതി സജിത്തിനെ സഹായിച്ചവര്‍ക്കും പെണ്‍വാണിഭ ക്വട്ടേഷന്‍ സംഘങ്ങളുമായി നല്ല ബന്ധമാണുള്ളത്. ഇതും പൊലീസിനെ സംശയത്തിനിടയാക്കി.

ഏതാനും മാസങ്ങള്‍ മുമ്പാണ് കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടേതായിരുന്നു് ജഡം. ഇവരെ 2016 സെപ്തംബറില്‍ കാണാതായിരുന്നു. മൃതദേഹം സ്തീയുടേതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ആരുതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.ശാസ്ത്രീയ പരിശോധയ്ക്ക് ശേഷമാണ് മൃതദേഹം ശകുന്തളയുടെതാണെന്ന് വ്യക്തമാകുന്നത്.

കാലുകള്‍ കൂട്ടിക്കെട്ടി തലകീഴായി ഇരുത്തിയ നിലയിലായിരുന്നു അന്ന് മൃതദേഹം കണ്ടെടുത്തത്. വീപ്പയ്ക്കുള്ളില്‍ നിന്ന് 500 രൂപ നോട്ടുകളും ഇഷ്ടികകളും കണ്ടെത്തിയിരുന്നു. പ്രദേശത്തു നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിപ്പക്കുള്ളില്‍ അടച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കുമ്പളം ശാന്തിവനം ശ്മശാനത്തിന് സമീപത്തെ പറമ്പിനോട് ചേര്‍ന്നുള്ള കായല്‍ ഭാഗത്താണ് 10 മാസം മുന്‍പ് ഒരു വീപ്പ മണ്ണില്‍ പുതഞ്ഞ നിലയില്‍ കണ്ടത്. ചെളിയില്‍ ചവിട്ടി താഴ്ത്തിയ വീപ്പയില്‍ നിന്നു മാസങ്ങളോളം നെയ് ഉയരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു.

രണ്ട് മാസം മുന്‍പ് കായല്‍ കരയില്‍ മതില്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ചെളി നീക്കിയിരുന്നു. അപ്പോഴാണ് വീപ്പ കരയില്‍ എത്തിച്ചത്. ഉള്ളില്‍ ഇഷ്ടിക നിരത്തി സിമന്റ്് ഇട്ട് ഉറപ്പിച്ചതായി കണ്ടതോടെ പണിക്കാര്‍ വീപ്പ കായലോരത്ത് ഉപേക്ഷിച്ചു.

കൊലപാതകത്തിനു ശേഷം മൃതദേഹം വീപ്പയിലാക്കി തള്ളിയതാണെന്ന് സംശയിക്കുന്നു. ഇതിനുളളില്‍ നിന്നും ദുര്‍ഗന്ധവും ഉറുമ്പരിക്കുന്നതായി കണ്ടെത്തിയത്തിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here