മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് കണ്ണൂരില്‍ വൃദ്ധയ്ക്ക് ചെറുമകളുടെ ക്രൂരമര്‍ദ്ദനം; വീഡിയോ

കണ്ണൂർ: കണ്ണൂർ ഉപ്പളവളപ്പിൽ  വൃദ്ധയെ വീടിനുള്ളിൽ ക്രൂരമായി മർദ്ദിച്ച ചെറുമകൾക്കെതിരെ കേസെടുത്തു.

90 വയസുള്ള അമ്മൂമ്മ കല്യാണിയെ മർദ്ദിച്ച ദീപക്കെതിരെയാണ്‌ കണ്ണൂർ സിറ്റി പൊലീസ്‌ കേസെടുത്തത്‌. ദീപയുടെ അമ്മ ജാനകിയുടെ അമ്മയാണ്‌ കല്യാണി.

ദീപ കല്യാണിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. അവശയായ കല്യാണിയെ അടിക്കുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്‌.

പൊലീസെത്തി കല്യാണിയെ ആശുപത്രിയിലേക്ക്‌ മാറ്റി.70 വയസുള്ള ജാനകിയേയും ദീപ മർദ്ദിക്കാറുണ്ടെന്ന്‌ പറയുന്നു.

കല്യാണിക്കൊപ്പം ജാനകിയേയും ജില്ലാ ആശുപത്രിയിലേക്ക്‌  മാറ്റി. മൂന്നുപേർക്കും മാനസിക വിഷമതകൾ ഉള്ളതായി പറയുന്നു. ദീപയെ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News