വാളയാറിൽ വൻ മയക്കുമരുന്ന് വേട്ട; 35 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി

പാലക്കാട് വാളയാറിൽ വൻ മയക്ക് മരുന്ന് വേട്ട. 35 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി. തൃശൂർ സ്വദേശി പിടിയിൽ.

അതിർത്ത് കടന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ് സംഘം കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടി കൂടിയത്. 35 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. കാറിന്റെ വിവിധ സ്ഥഥലങ്ങളിൽ 35 പാക്കറ്റുകളിലായി ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു.

തൃശൂർ സ്വദേശി രാജേഷിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന നടത്തുകയായിരുന്നു.

അതിർത്തി വഴിയുള്ള മയക്ക് മരുന്ന് കഞ്ചാവ് വേട്ട തടയാൻ എക്സൈസ് പരിശോധന ഊർജ്ജിതമാക്കിയിരുന്നു. അടുത്തിടെ പാലക്കാട് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here