‘വത്തക്ക മാഷേ ഗോ ബാക്’; വിവാദ പ്രസ്തവനക്കെതിരെ ഫറോഖില്‍ എസ്എഫ്ഐ പ്രതിഷേധം

പെൺകുട്ടികളെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ച അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഫറോഖ് കോളജിന് മുന്നിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കാംപസിന് പുറത്ത് പ്രതിഷേധം പോലീസ് തടഞ്ഞു.

പെൺകുട്ടികളെ അപമാനിക്കുന്ന പ്രസംഗം നടത്തിയ ഫറോഖ് ബി.എഡ് കോളജ് അധ്യാപകൻ ജവഹർ മുനവ്വറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ പെൺകുട്ടികൾ വത്തക്ക മാർച്ച് നടത്തി.

അധ്യാപകനെതിരെ നടപടി ആവശ്യപ്പെട് എ.ബി.വി.പി നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. കെ.എസ്.യു ബ്ലോക്ക് കമ്മിറ്റിയുടെ കീഴിൽ സത്യഗ്രഹ സമരവും നടന്നു. അതേസമയം പ്രതിഷേധക്കാർക്കെതിരെ ഒരു കുട്ടം വിദ്യാർത്ഥികളുടെ ഗോബാക്ക് വിളിക്കു മുണ്ടായി.

പ്രതിഷേധങ്ങൾക്ക് ശേഷം വിദ്യാർഥികൾ ഹോളി ആഘോഷം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News