‘അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീയില്‍ ഉണ്ടായവനാ, അവന്‍ വൈദികനായി, ഏത് ചന്തയ്ക്കും ഇന്ന് വൈദികനാവാം’; കടുത്ത ജാതീയ അധിക്ഷേപവുമായി പിസി ജോര്‍ജ്

തിരുവനന്തപുരം: കടുത്ത ജാതീയ അധിക്ഷേപവുമായി പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്.

ഭൂമിതട്ടിപ്പില്‍ അങ്കമാലി അതിരൂപതയും കര്‍ദിനാളും വിവാദത്തിലായിരിക്കെ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.

പിസിയുടെ വാക്കുകള്‍:

‘കത്തോലിക്കാ സഭയിലെന്നാ വിഘടനം വരാനാ…ഞാന്‍ പറഞ്ഞില്ലേ, പുലയസ്ത്രീയില്‍ ജനിച്ചവനാ വൈദികന്‍. അവനൊക്കെ പറഞ്ഞത് ഇവിടെ കത്തോലിക്കര്‍ ആരേലും കേള്‍ക്കുമോ..’

‘അവരൊക്കെ കത്തോലിക്കര്‍ ആണെന്ന് പറയുന്നത് തന്നെ നാണക്കേടല്ലേ. അതൊന്നും ഇല്ലെന്ന്… എറണാകുളം അങ്കമാലി രൂപതയില്‍ ഈ ചന്തകളായ കുറേ വൈദികന്മാരുണ്ട്. അവരെയൊക്കെ കുര്‍ബാന പോലും സ്വീകരിക്കാന്‍ ക്രിസ്ത്യാനിക്ക് കിട്ടാതാവും. വല്ല്യ താമസമില്ലാതെ. അങ്കമാലീലെ ഏറ്റവും പ്രമുഖ കുടുംബത്തിന്റെ പേരാ ഈ വൈദികന്. പേരിനോടൊപ്പം കുടുംബത്തിന്റെ പേരാ ഇട്ടിരിക്കുന്നത്.

‘ഞാനോര്‍ത്തു. ഇവനീ ചന്തയാവുന്നത് എങ്ങനെയാന്ന്. ഇത്രേം വലിയ കുടുംബത്തിലെ മാന്യന്‍. അന്വേഷിച്ചപ്പോഴാണ് അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീയില്‍ ഉണ്ടായവനാ. പോരേ… അവന്‍ വൈദികനായി. എങ്ങനെ നന്നാവും സഭ?’

‘പണ്ട് കാലത്തൊക്കെ വൈദികനെ തിരഞ്ഞെടുത്തിരുന്നത് വളരെ മാന്യമായിട്ടായിരുന്നു. വൈദികരുടെ എണ്ണം കുറഞ്ഞപ്പോള്‍ ഏത് ചന്തയ്ക്കും വൈദികന്‍ ആവാമെന്ന നില വന്നിരിക്കയാ’.

.പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം സോഷ്യല്‍മീഡിയയിലാകെ ചര്‍ച്ചയായിരിക്കുകയാണ്. വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News