ഒരുപാട് അധിക്ഷേപിച്ചിട്ടുണ്ട്; മൗനമായി അങ്ങ് ചെയ്ത നന്മ തിരിച്ചറിയാനായില്ല; മന്‍മോഹന്‍സിംഗിന്റെ കാല്‍തൊട്ട് മാപ്പുപറഞ്ഞ് സിദ്ദു; വീഡിയോ

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരു കാലത്ത് പുളകമണിയിച്ചിരുന്ന താരമായിരുന്നു നവജ്യോത് സിംഗ് സിദ്ദു. രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും സിദ്ദു താരമായിരുന്നു. ബിജെപി പാനലിലൂടെയാണ് രംഗപ്രവേശം ചെയ്തതെങ്കിലും സിദ്ദുവിനെ സ്വീകരിക്കാന്‍ ജനം മടികാട്ടിയില്ല.

സംഘപരിവാര്‍ പാളയത്തിലെ തെറ്റുകുറ്റങ്ങള്‍ തിരിച്ചറിഞ്ഞ സിദ്ദു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിലെത്തി. കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിലെ താരമാകുകയായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം.

മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് നിരന്തരം വിമര്‍ശനമുന്നയിച്ചത് തെറ്റായിപോയെന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് സിദ്ദു പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തത്.

മന്‍മോഹന്‍ സിംഗിന്റെ മൗനത്തിന് ചെയ്യാന്‍ കഴിഞ്ഞത് പോലും ബിജെപിയുടെയും മോദിയുടെയും ശബ്ദകോലാഹലങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പഞ്ചാബ് മന്ത്രി കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്‍മോഹന്‍ സിംഗിന്റെ കൊലുതൊട്ട് മാപ്പുചോദിക്കാനും അദ്ദേഹം മടികാട്ടിയില്ല. പ്ലീനറി സമ്മേളനത്തിലെ ഏറ്റവും വൈകാരിക നിമിഷമായിരുന്നു അത്.

മന്‍മോഹന്‍ സിംഗിന് മുന്നില്‍ തലകുനിച്ച് മാപ്പുചോദിക്കുന്നുവെന്ന് അദ്ദേഹം പ്രസംഗത്തിലും വ്യക്തമാക്കി. ചെയ്തുപോയ തെറ്റുകള്‍ക്ക് ഗംഗയില്‍ മുങ്ങിക്കുളിച്ച് ശുദ്ധിവരുത്തുന്നതിനെക്കാള്‍ നല്ലത് അങ്ങയുടെ കാലുകള്‍ തൊട്ട് വണങ്ങുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സിദ്ദുവിന്റെ പ്രസംഗം കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News