ദ്രാവിഡ് മാത്രമല്ല നിക്ഷേപത്തട്ടിപ്പിന്‍റെ ഇര; സൈന നെഹ്വാളടക്കം നിരവധി കായികതാരങ്ങള്‍; സ്പോര്‍ട്സ് ജേര്‍ണലിസ്റ്റിന്‍റെ തന്ത്രത്തില്‍ ഇവര്‍ കുടുങ്ങിയതിങ്ങനെ

ബംഗളുരുവില്‍ സ്വകാര്യ സ്ഥാപനത്തിന്‍റെ നിക്ഷേപ തട്ടിപ്പിനിരായവരില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ കൂടാതെ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാളും.

മുന്‍ ബാഡ്മിന്‍റണ്‍ തരാവും പദുക്കോണ്‍ ബാഡ്മിന്‍റണ്‍ അക്കാദമി നടത്തിപ്പുകാരനുമായ പ്രകാശ് പദുക്കോണ്‍, കര്‍ണാടക ക്രിക്കറ്റ് താരം അവിനാശ് വൈദ്യ എന്നിവരും നഷ്ടപ്പെട്ടവരുടെ പട്ടികയിലുണ്ട്.

ആകെ 1,776 പേര്‍ തട്ടിപ്പിനരയായെന്ന് പൊലീസ് പറയുന്നു. നിക്ഷേപത്തിന്‍റെ 40 ശതമാനം ലാഭമായി നല്‍കുമെന്ന വിക്രം ഇന്‍വെസ്റ്റ്മെന്‍റ് എന്ന സ്ഥാപനത്തിന്‍റെ വാഗ്ദാനത്തില്‍ കുടുങ്ങി പ്രമുഖ കായികതാരങ്ങള്‍ക്കെല്ലാം കോടികളാണ് നഷ്ടമായത്.

ദ്രാവിഡിന്‍റെ കുടുംബം 35 കോടിരൂപയാണ് തട്ടിപ്പ് സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ആറ് വര്‍ഷംകൊണ്ട് 20 കോടി നിക്ഷേപിച്ച ദ്രാവിഡിന് 12 കോടി മാത്രമാണ് തിരികെ ലഭിച്ചതെന്നും പൊലീസ് പറയുന്നു.

എന്നാല്‍ 20 കോടി രൂപ നിക്ഷേപിച്ച തനിക്ക് കമ്പിനി 16 കോടി മാത്രമാണ് തിരികെ നല്‍കിയതെന്നാണ് ദ്രാവിഡിന്‍റെ പരാതിയില്‍ പറയുന്നത്. ദ്രാവിഡിന് പുറമെ ഭാര്യ വിജേത, സഹോദരന്‍ വിജയ്, വിജയിന്‍റെ ഭാര്യ ഭാവന റാവു എന്നിവരും ഉയര്‍ന്ന പലിശയ്ക്കായി സ്വകാര്യ കമ്പനിയില്‍ നിക്ഷേപം നടത്തിയിരുന്നു.

ബംഗളുരുവിലെ സ്പോട്സ് ജേണലിസ്റ്റായിരുന്ന സുത്രം സുരേഷാണ് കായിക താരങ്ങളെ കമ്പനിയിലേക്കെത്തിച്ചത്. കോടികള്‍ നഷ്ടപ്പെട്ടവരില്‍ ദ്രാവിഡ് മാത്രമാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഇന്ദിരാനഗര്‍ സ്റ്റേഷനില്‍ നല്‍കിയ പാരാതി ഈ കേസ് അന്വേഷിക്കുന്ന ബാണശങ്കരി സ്റ്റേഷന് കൈമാറി. നിക്ഷേപകരെ കബളിപ്പിച്ചതിന് കമ്പനിയുടെ ഉടമസ്ഥനുള്‍പ്പെടെ ഏതാനും ആളുകളെ പെലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എതാണ്ട് 500 കോടി രൂപയുടെ തട്ടിപ്പാണ് കമ്പനി നടത്തിയതെന്നാണ് പ്രഥമിക കണക്കുകൂട്ടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News