ജനിക്കുന്ന പെണ്‍കുട്ടികളെയെല്ലാം വേശ്യാവൃത്തിക്ക് അയക്കും; ആചാരമെന്ന ബോര്‍ഡും തൂക്കി പുരുഷന്‍മാരുടെ ഉപജീവനം; ഒരു നാടിന്റെ ദുരന്തകഥ ഇങ്ങനെ

പെണ്‍കുട്ടികളെ പരമ്പരാഗതമായി വേശ്യാവൃത്തിയിലേക്ക് കൊണ്ടുവന്ന്, ആ പണംകൊണ്ട് ഉപജീവനം നടത്തുന്ന ഒരു സമൂഹത്തെ കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ? എന്നാല്‍ മധ്യപ്രദേശിലെ നീമൂച് നിവാസികള്‍ക്ക് വേശ്യാവൃത്തി വലിയ അത്ഭുതമല്ല.

കുടുംബത്തില്‍ ഒരു പെണ്‍കുട്ടി പിറന്നാല്‍ അത് ആഘോഷമാക്കി മാറ്റുന്ന ഗ്രമങ്ങളാണ് മധ്യപ്രദേശില്‍ മിക്കതും. കാരണം മറ്റൊന്നുമല്ല, കുടുംബത്തില്‍ ജനിക്കുന്ന ആ പെണ്‍കുട്ടിയാണ് വേശ്യാവൃത്തി നടത്തി പണം സമ്പാദിക്കേണ്ടവള്‍. അവള്‍ കൊണ്ടുവരുന്ന പണംകൊണ്ട് ഉപജീവനം നടത്തുന്നവരാണ് കുടുംബത്തിലെ പുരുഷന്മാര്‍.

മധ്യപ്രദേശിലെ നീമുച്, രത്ലം, മാന്‍സൗര്‍ തുടങ്ങിയ ജില്ലകളിലായി ജീവിക്കുന്ന ബന്‍ചാഡ സമുദായമാണ് പെണ്‍കുട്ടികളെ പരമ്പരാഗതമായി വേശ്യാവൃത്തിയിലേക്ക് കൊണ്ടുവന്ന് ആ പണംകൊണ്ട് ഉപജീവനം നടത്തുന്നത്. ഇവരുടെ ഇടയില്‍ വേശ്യാവൃത്തിക്ക് സാമൂഹ്യ അംഗീകാരമുള്ളതുകൊണ്ടുതന്നെ ഇതൊരു ദുരാചാരമാണെന്ന തിരിച്ചറിവുമില്ല.

പണം സമ്പാദിക്കാന്‍ സ്വന്തം ഭാര്യമാരെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഇവിടെ സുലഭമാണ്. പെണ്‍കുട്ടികളെ വാങ്ങുന്നത് നിക്ഷേപമായാണ് ഇവര്‍ കരുതുന്നത്. നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഇത് പരമ്പരാഗതമായി തുടരുന്നവരുണ്ടെന്ന് ബന്‍ചാഡ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നയി അഭാ സമാജിക് ചേതന സമിതി എന്ന എന്‍ജിഒ പ്രവര്‍ത്തകന്‍ ആകാശ് ചൗഹാന്‍ വെളിപ്പെടുത്തുന്നു.

കറുപ്പ് കൃഷിയുടെയും മറ്റ് കുറ്റകൃത്യങ്ങളുടെയും പേരില്‍ കുപ്രസിദ്ധി നേടിയ ഈ നാട്ടില്‍ 65 ശതമാനത്തോളം സ്ത്രീകളാണ്. വേശ്യാവൃത്തിക്കുവേണ്ടി മനുഷ്യക്കടത്ത് നടത്താനും മറ്റ് കുടുംബങ്ങളില്‍ നിന്ന് പെണ്‍കുഞ്ഞുങ്ങളെ വിലക്കുവാങ്ങി അവരെ വളര്‍ത്തി വേശ്യാവൃത്തിക്ക് ഉപയോഗിക്കാനും മടിയില്ലാത്തവരാണ് ബന്‍ചാഡ സമൂഹത്തിലുള്ളവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News