മദ്യവില്‍പ്പന ശാലകളില്‍ ചാരായ തൊഴിലാളികള്‍ക്ക് സംവരണമേര്‍പ്പെടുത്തണമെന്ന് ലോക് ജനശക്തി പാര്‍ട്ടി

തിരുവനന്തപുരം: ചാരായ നിരോധനമേര്‍പ്പെടുത്തിയതോടെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളി കളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എല്‍ജെപി സംസ്ഥാന അധ്യക്ഷന്‍ എം മെഹബൂബ് ആവശ്യപെട്ടു.

ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകളില്‍ ചാരായ തൊഴിലാളികള്‍ക്ക് 25 ശതമാനം സംവരണമേര്‍പ്പെടുത്തണമെന്നും ഈ ആവശ്യം നേടിയെടുക്കുന്നതിനായി എല്‍ജെപി പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മരണമടഞ്ഞ ചാരായ തൊഴിലാളി കളുടെ മക്കള്‍ക്ക് ആശ്രിത നിയമനത്തിലൂടെ ജോലിനല്‍കാന്‍ തയ്യാറകണമെന്നും അദ്ദേഹം ആവശ്യപെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here