ജെഎന്‍യുവില്‍ അധ്യാപകന്‍റെ ലൈംഗികാതിക്രമം; ഏ‍ഴ് വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്ത്; അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് വിദ്യാര്‍ഥികള്‍; അടിച്ചമര്‍ത്താന്‍ പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം

ജെഎന്‍യുവില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം. വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസിന്‍റെ അതിക്രമം.

7 പെണ്‍കുട്ടികളാണ് അതുല്‍ കുമാര്‍ ജോഹ്‌റി എന്ന അധ്യാപകനെതിരെ പരാതി നല്‍കിയത്. 2004 മുതല്‍ ജെഎന്‍യുവില്‍ ജീവശാസ്ത്ര അധ്യാപകനായ അതുല് കുമാര്‍ ജോഹ്‌റിക്കെതിരെ പരാതികള്‍ നിലവിലുണ്ട്.

ജെഎന്‍യുവില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനി, തന്നെ അതുല്‍ കുമാര്‍ ജോഹ്‌റി ലൈംഗികമായി അതിക്രമിക്കാറുണ്ടെന്നും ഇനി മുതല്‍ ക്ലാസില്‍ വരാന്‍ കഴിയില്ലെന്നും കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

ഇതോടെ മറ്റ് വിദ്യാര്‍ഥികളും അധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തി. അതുല്‍ കുമാര്‍ ജോഹ്‌റിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു.

ഇത്‌വരെ എഫ്‌ഐആര്‍ എടുക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ലെന്നും അധ്യാപകനെ പൊലീസ് സംരക്ഷിക്കുകയാണെന്നും വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് പീപ്പിള്‍ ടിവിയോട് പറഞ്ഞു.

അധ്യാപകനെതിരെ സംരക്ഷിക്കുന്ന നിലപാടാണ് ജെഎന്‍യു വൈസ് ചാന്‍സിലറിന്റേതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. എന്നാല്‍ ഒളിവില്‍ കഴിയുന്ന അതുല്‍ കുമാര്‍ ആരോപണത്തെ പാടെ നിഷേധിക്കുകയാണ്.

ഹാജര്‍ നില ചോദ്യം ചെയ്തതിന് തനിക്കെതിരെ കള്ളക്കേസുണ്ടാക്കിയെന്നാണ് അതു കുമാറിന്റെ വാദം. അതേ സമയം അദ്യാപകനെതിരെ നടപടി എടുക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News