ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഞെട്ടിച്ചത് ഒരു എംഎ വിദ്യാർത്ഥിനിയുടെ കുറിപ്പ്; എന്തായിരുന്നു അതിൽ?

സ്വന്തം കവിതകൾ പഠിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി മുന്നോട്ടുവന്നത് ഒട്ടേറെ തിക്താനുഭവങ്ങളെത്തുടർന്നാണ് എന്ന് കവി. കേരളത്തെ ഞെട്ടിക്കുന്ന ഈ തീരുമാനം പ്രഖ്യാപിച്ച കവിയുമായി ഫോണിൽ സംസാരിച്ച എ‍ഴുത്തുകാരൻ രഘുനാഥൻ പറളിയോടാണ് അദ്ദേഹം ഇതു വെളിപ്പെടുത്തിയത്.

രഘുനാഥൻ പറളി ഫെയ്സ് ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നു:

“കേരള ജനതയ്ക്കും അധികാരികള്‍ക്കും, മലയാളത്തിന്റെ പ്രിയ കവി ഒരു സുപ്രധാന അപേക്ഷ മുന്നോട്ടു വെച്ചിരിക്കുന്നു.. നമ്മുടെ സമൂഹം- ഉന്നത വിദ്യാഭ്യാസ രംഗം പ്രത്യേകിച്ചും, ഗൗരവമായും അടിയന്തിരമായും ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ കൂടി ആകുന്നില്ലേ ഈ വിമര്‍ശം?

ഇതുമായി ബന്ധപ്പെട്ടു ഇന്ന് ഫോണില്‍ സംസാരിക്കുമ്പോൾ, കുറെ തിക്താനുഭവങ്ങള്‍ അദ്ദേഹം (ചുളളിക്കാട്) പറയുകയുണ്ടായി. ഒപ്പം, ഈ അപേക്ഷ മാത്രമല്ല, ഒരു എം എ വിദ്യാര്‍ത്ഥിനി, ഒരു കോളേജില്‍ വെച്ചു തനിക്കു നല്‍കിയ കുറിപ്പുകൂടി പിന്നീട് വാട്ട്സാപ്പില്‍ നല്‍കുകയുമുണ്ടായി.

ഇത്തരം ദയനീയാവസ്ഥയില്‍നിന്നും നമ്മുടെ ഭാഷ തീർച്ചയായും മോചിതമാകേണ്ടതുണ്ട്..! ചുള്ളിക്കാട് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഭാഷാ ചര്‍ച്ചയ്ക്കു കൂടിയല്ലേ ഇതിലൂടെ തുടക്കമിടുന്നുത്-നമ്മള്‍ ഏറ്റെടുത്താലും ഇല്ലെങ്കിലും.”

ഇത്രയും എ‍ഴുതിക്കൊണ്ട്, ചുള്ളിക്കാടിനെ ഞെട്ടിച്ച ആ എംഎ വിദ്യാർത്ഥിനിയുടെ കുറിപ്പും രഘുനാഥൻ പറളി പോസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News