ചെങ്ങന്നൂർ > ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കും. ഗവ. ഐടിഐ ജങ്ഷന് സമീപം തേരകത്തിൽ ഗ്രൗണ്ടിലാണ് കൺവൻഷൻ.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ എസ് രവി അധ്യക്ഷനാകും.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എം പി വീരേന്ദ്രകുമാർ, മന്ത്രി മാത്യു ടി തോമസ്, സി കെ നാണു എംഎൽഎ, എൻസിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ, കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ് ചെയർമാൻ സ്‌കറിയ തോമസ്, കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള, ആർഎസ്പി നേതാവ് കോവൂർ കുഞ്ഞുമോൻ, ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്,
സിഎംപി സംസ്ഥാന സെക്രട്ടറി എം കെ കണ്ണൻ, ജെഎസ്എസ് നേതാവ് സംഗീത് ചക്രപാണി, ഡോ. കെ സി ജോസഫ്, ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. അബ്ദുൾ വഹാബ്, പി സി ഉണ്ണിച്ചെക്കൻ എന്നിവർ പങ്കെടുക്കും. സിപിഐ എം ഏരിയ സെക്രട്ടറി എം എച്ച് റഷീദ് സ്വാഗതം പറയും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here