മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; പിടിയിലായത് നിയമ വിദ്യാര്‍ത്ഥി

മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍. മുത്തശ്ശിക്കൊപ്പം ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

ആഗ്ര സെന്റ് ജോണ്‍സ് കോളേജിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി ഹരീഷ് കുമാര്‍ ഠാക്കൂറാണ് അറസ്റ്റിലായത്. കോളേജിനടുത്തുള്ള ഫൂട്പാത്തിലായിരുന്നു മുത്തശ്ശിയും ചെറുമകളും ഉറങ്ങുന്നുണ്ടായത്. തൊട്ടടുത്തായി കുട്ടിയുടെ പിതവും ഉണ്ടായിരുന്നു. എന്നാല്‍ പിതാവിന്റെയും മുത്തശ്ശിയുടേയും ശ്രദ്ധയില്‍പ്പെടാതെ ഉറങ്ങികിടന്ന പെണ്‍കുട്ടിയെ എടുത്ത് കോളേജിനുള്ളിലേക്ക് കടക്കുകയായിരുന്നു.

തൊട്ടടുത്ത ദിവസം ക്യാമ്പസിലെത്തിയ അധികൃതരാണ് പെണ്‍കുട്ടിയുടെ മൃതദേഹം കോളേജിനുളളില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ എടുത്ത് പ്രതി നീങ്ങുന്നത് സിസിടിവിയില്‍ വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News