ഇറാഖില്‍ 39 ഇന്ത്യാക്കാരെ ‍ഐഎസ് ഭീകരര്‍ കൊലപ്പെടുത്തി; വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്‍റെ സ്ഥിരീകരണം

ഇറാഖില്‍ ഐ.എസ്. ഭീകരര്‍ തട്ടികൊണ്ട് പോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് രാജ്യസഭയെ അറിയിച്ചു.മൃതദേഹങ്ങള്‍ കൂട്ടമായി കുഴിച്ചിട്ട് നിലയിലാണ് കണ്ടെത്തിയത്. ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധിച്ച് മരണം സ്ഥീതീകരിക്കുകയായിരുന്നു. 2014 ജൂണിലാണ് ഇവരെ ഭീകരര്‍ ഇറാക്കിലെ മൊസൂളില്‍ നിന്നും കാണാതായത്.മരിച്ചവര്‍ക്ക് ആദരാജ്ഞലികളര്‍പ്പിച്ച് രാജ്യസഭ രണ്ട് മിനിറ്റ് മൗനം ആചരിച്ചു.

ആഭ്യന്തരകലഹം രൂക്ഷമായിരിക്കുമ്പോഴാണ് ഐ.എസ്. ഭീകരര്‍ മൊസൂളില്‍ നിര്‍മ്മാണ ജോലി ചെയ്യുകയായിരുന്ന 39 ഇന്ത്യക്കാരെ തട്ടികൊണ്ട് പോയത്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്,പശ്ചിമ ബംഗാള്‍,ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇവരെ കണ്ടെത്താന്‍ റഡാറുകള്‍ ഉപയോഗിച്ചുള്ള വ്യാപക തിരിച്ചില്‍ നടത്തുന്നതിനിടയിലാണ് ശവകുഴികള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ കൂട്ടമായി കുഴിച്ചിട്ട നിലയിലായിരുന്നു. പലതും അഴുകി തുടങ്ങി. ഇതില്‍ നിന്നും ചിലരുടെ ഐ.ഡി.കാര്‍ഡുകളും,ഇന്ത്യയില്‍ നിര്‍മ്മിച്ച ഷൂസുകള്‍ കണ്ടെത്തിയതും നിര്‍ണ്ണായകമായതായി. ഇതേ തുടര്‍ന്ന് കാണാതായവരുടെ ഇന്ത്യയിലെ ബന്ധുക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചു. 38 പേരുടെ ഡി.എന്‍.എ മാച്ചായി. ബാക്കി ഒരാളുടെ പരിശോധന തുടരുകയാണന്ന് സുഷമസ്വരാജ് രാജ്യസഭയെ അറിയിച്ചു.

മൃതദേഹാവശിഷ്ട്ടങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ട് വരാന്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.കെ.സിങ്ങ് ബാഗ്ദാദിലേയ്ക്ക് പോകും.അടുത്ത ദിവസം തന്നെ ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറും.ഏഴര വര്‍ഷത്തിന് ശേഷമാണ് കാണാതായ ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

മരിച്ചവര്‍ക്ക് ആദരാജ്ഞലികളര്‍പ്പിച്ച് രാജ്യസഭ രണ്ട് മിനിറ്റ് നേരത്തേയ്ക് മൗനം ആചരിച്ചു. ലോക്‌സഭയില്‍ പ്രസ്ഥാവന നടത്താന്‍ സുഷമസ്വരാജ് ശ്രമിച്ചെങ്കിലും എ.ഐ.എ.ഡി.എം.കെ,തെലങ്കാന രാഷ്ട്രിയ സമിതി പാര്‍ടി പ്രവര്‍ത്തകരുടെ ബഹളം മൂലം കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News