‘കറുത്ത പര്‍ദ്ദ ധരിക്കണമെന്ന് നിര്‍ബന്ധമില്ല, മാന്യമായ വസ്ത്രം സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാം’; ചരിത്രനിര്‍ദേശവുമായി സൗദി കിരീടാവകാശി

സൗദിയിലെ സ്ത്രീകള്‍ കറുത്ത പര്‍ദ്ദയോ മൂടുപടമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍.

മാന്യമായ വസ്ത്രം ഏതെന്ന് സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായി ഒരു അമേരിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇനി മുതല്‍ രാജ്യത്ത് സ്ത്രീപുരുഷ വിവേചനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലെ സ്ത്രീകള്‍ക്ക് ഇപ്പോഴും അവരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് ബിന്‍ സല്‍മാന്‍പറയുന്നു:

‘പുരുഷന്‍മാരും സ്ത്രീകളും ഇടകലരുന്നതിനെ എതിര്‍ക്കുന്ന തീവ്ര ചിന്താഗതി ഉണ്ടായിരുന്നു. ഒന്നിച്ച് ഒരു തൊഴിലിടത്തില്‍ ഉണ്ടാകുന്നതിനെ പോലും എതിര്‍ക്കപ്പെടുന്നു. പല ഇത്തരം ആശയങ്ങളും പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്തെ ജീവിതത്തിന് എതിര്‍ നില്‍ക്കുന്നതാണ്. അതായിരുന്നു യഥാര്‍ഥ മാതൃക.

ശരീഅത്തിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളെല്ലാം വളരെ വ്യക്തമാണ്. മാന്യമായ ബഹുമാനപൂര്‍വമുള്ള വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്ക് ധരിക്കാം, പുരുഷന്‍മാരെപ്പോലെ തന്നെ. കറുത്ത അബായയോ, കറുത്ത ശിരോവസ്ത്രമോ തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല. തങ്ങള്‍ ധരിക്കേണ്ട മാന്യവും ബഹുമാന പൂര്‍ണവുമുള്ള വസ്ത്രം തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം പൂര്‍ണമായും സ്തീകള്‍ക്കുണ്ട്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here