പ്രണയം നിരസിച്ച 17കാരനെതിരെ ആസിഡ് ആക്രമണം; പെണ്‍കുട്ടിയും അമ്മയും അറസ്റ്റില്‍

പ്രണയം നിരസിച്ച 17-കാരന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡ് ഒഴിച്ചു. ബംഗ്ലാദേശ് സ്വദേശിക്കാണ് ദുരനുഭവം. ധാക്ക സ്വദേശിയായ മഹ്മൂദുല്‍ ഹന്‍ മറൂഫിനു മുഖത്താണ് 16 കാരി ആസിഡ് ഒഴിച്ചത്. മുഖത്ത് മാരകമായി പൊള്ളലേറ്റ മഹ്മൂദുല്‍ ആശുപത്രിയിലാണ് .

ആക്രമണം നടത്തിയ പെണ്‍കുട്ടിയെയും ,അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.. ആസിഡ് സംഘടിപ്പിച്ചുകൊടുത്ത കുറ്റത്തിനാണ് പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കാഴ്ചശക്തിയെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചുവരികയാണ്. മഹ്മൂദിലിന്റെ മുഖത്തെ പൊള്ളല്‍ ഭേദപ്പെടുത്താനാകുമെങ്കിലും ജീവിതകാലം മുഴുവന്‍ പാടുകള്‍ ശേഷിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുവരവെയാണ് പെണ്‍കുട്ടി മഹ്മൂദിലിനെ ആക്രമിച്ചത്.കാലങ്ങളായി പെണ്‍കുട്ടി മഹ്മൂദുലിന്റെ പുറകേ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഒടുവില്‍ മഹ്മൂദുല്‍ വീണ്ടും പ്രണയം നിഷേധിച്ചപ്പോള്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് മുഖത്തേക്കൊഴിക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News