സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് ലഭിച്ച കേന്ദ്രഫണ്ട് ഏതു രീതിയിലാണ് ചെലവഴിച്ചതെന്ന് നിയമസഭയില്‍ ചോദിച്ച ഒ രാജഗോപാല്‍ എംഎല്‍എയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

2014-15 കാലയളവു മുതല്‍ 2017-18 കാലയളവുവരെ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് എത്ര തുക കേന്ദ്രഫണ്ടായി ലഭിച്ചുവെന്നാണ് രാജഗോപാല്‍ ചോദിച്ചത്.

ലഭിച്ച തുകയില്‍ എത്ര ചെലവഴിച്ചുവെന്നും മുഴുവന്‍ ചെലവഴിച്ചില്ലെങ്കില്‍ എന്തുകൊണ്ടാണ് അതുണ്ടായതെന്നു വ്യക്തമാക്കണമെന്നും രാജഗോപാല്‍ ചോദ്യത്തിലൂടെ ഉന്നയിച്ചിരുന്നു.

എന്നാല്‍ ഈ കാലയളവില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഫണ്ട് ഒന്നും ലഭിച്ചിട്ടില്ലെന്നാണ് മന്ത്രി കടകംപള്ളി മറുപടിയായി പറഞ്ഞത്.

മന്ത്രിയുടെ മറുപടിക്ക് ശേഷമാണ് കിട്ടാത്ത ഫണ്ടിന്റെ കണക്കുകളാണ് താന്‍ ചോദിക്കുന്നതെന്ന് എംഎല്‍എയ്ക്ക് മനസിലായത്.