ഒടുവില്‍ ദിനേഷ് കാര്‍ത്തിക് ഏറ്റവും വലിയ സ്വപ്‌നം വെളിപ്പെടുത്തി; ധോണി കേള്‍ക്കണം; ധോണിയാണ് കേള്‍ക്കേണ്ടത്

എട്ടുപന്ത് മാത്രം ബാറ്റ് ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ സുവര്‍ണചരിത്രം എഴുതിചേര്‍ത്ത താരമാണ് ദിനേഷ് കാര്‍ത്തിക്. ഏഷ്യന്‍ മണ്ണിലെ ആദ്യ ടി ട്വന്റി ത്രിരാഷ്ട്ര ടൂര്‍ണമെന്റായ നിദാഹാസ് ട്രോഫിയുടെ കലാശക്കളിയില്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചിരിക്കെയായിരുന്നു കാര്‍ത്തികിന്റെ അത്ഭുതപ്രകടനം.

എട്ടുപന്തില്‍ 29 റണ്‍സ് അടിച്ചെടുത്ത് തോല്‍വിയില്‍ നിന്ന് ടീമിനെ തോളിലേറ്റി കിരീടം സമ്മാനിച്ചതോടെ 130 കോടി ജനങ്ങളുടെയും സൂപ്പര്‍താരമായാണ് കാര്‍ത്തിക് മാറിയത്. അവസാന പന്തില്‍ സിക്‌സ് നേടി വിജയം പിടിച്ചെടുക്കാന്‍ കാട്ടിയ മനോധൈര്യം ലോകമാകെ പാടിപുകഴ്ത്തപ്പെടുകയാണ്.

അതിനിടയിലാണ് താന്‍ ഏറെക്കാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നം വെളിപ്പെടുത്തി ഡി കെ രംഗത്തെത്തിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി പാഡണിയുകയെന്നതാണ് തന്റെ വലിയ ആഗ്രഹങ്ങളിലൊന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും ഡികെ പറഞ്ഞു.

ഇന്ത്യന്‍ നായകനായിരുന്ന മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടുവര്‍ഷത്തെ വിലക്കിന് ശേഷം ഇക്കുറി വീണ്ടും ഐ പി എല്‍ പോരാട്ടത്തിനിറങ്ങുകയാണ്. പക്ഷെ കാര്‍ത്തികിന് ഇക്കുറിയും ചെന്നൈ നിരയിലിറങ്ങാനാകില്ല. തമിഴ്‌നാട് സ്വദേശിയായ കാര്‍ത്തിക് ഹോം ടീമിനുവേണ്ടി കളിക്കണമെന്ന ആഗ്രഹം പൂവണിയാന്‍ ഇനിയും കാത്തിരിക്കണം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായാണ് കാര്‍ത്തിക് ഇക്കുറി കളത്തിലിറങ്ങുന്നത്. കിരീടപോരാട്ടത്തില്‍ ചെന്നൈയിന്‍ എതിരാളിയായെത്തുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News