പ്രവാസികള്‍ക്ക് സാന്ത്വനമായി എന്നും കൂടെ നില്‍ക്കുന്ന അഷ്‌റഫ് താമരശ്ശേരിയുടെ കഥ സിനിമയാകുന്നു; അഷ്‌റഫായി എത്തുന്നത് നമ്മുടെ സ്വന്തം മമ്മൂക്ക

നാടിനെയും ബന്ധുക്കളെയും മറന്ന് ജീവിതം കരപിടിപ്പക്കാനുള്ള ശ്രമത്തില്‍ എല്ലാം മറന്ന് മണലാരണ്യങ്ങളിലേക്ക് പരക്കുന്നവരാണ് പ്രവാസികള്‍. പ്രവാസ ജീവിതത്തിനിടയ്ക്ക് പലതരത്തിലുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍. ആ കഷ്ടപ്പാടുകള്‍ക്കിടയിലും മറ്റുള്ളവര്‍ക്ക് സ്‌നേഹവും സഹായവും ചെയ്യുന്നവരാണ് ഭൂരിഭാഗം പ്രവാസികളും.

അവര്‍ക്കിടയില്‍ മറക്കാന്‍ കഴിയാത്ത മുഖമാണ് അഷ്‌റഫ് താമരശ്ശേരിയുടേത്. കാരുണ്യത്തിന്റെ പ്രതിരൂപം. 12 വര്‍ഷത്തെ പ്രവാസലോകത്തെ സാമൂഹിക ജീവിതത്തിനിടയില്‍ അയ്യായിരത്തോളം മൃതദേഹങ്ങള്‍ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ച മനുഷ്യസ്‌നേഹി. യാതൊരു പ്രതിഫലമൊന്നുമില്ലാതെയാണ് അഷ്‌റഫ് എല്ലാം ചെയ്യുന്നത്. അതില്‍ മലയാളിയെന്നോ ഇന്ത്യയ്ക്കാരനെന്നോയില്ല, മനുഷ്യസ്‌നേഹം മാത്രം.

ശ്രീദേവിയുടെ മൃതദേഹം ദുബായില്‍ നിന്നും നാട്ടിലേക്കെത്തിക്കാനായി താങ്ങും തണലുമായി നിന്നതും ഈ താമരശ്ശേരിക്കാരനായിരുന്നു. ഈ സംഭവത്തോടെയാണ് പലരും അഷറഫിനെ അറിഞ്ഞത്.

ലോകത്തിന് നന്മ പകരുന്ന യുഎഇക്കാരുടെ സ്വന്തം അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം ഒടുവില്‍ സിനിമയാകുന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂക്കയാണ് അഷ്‌റഫായി വെള്ളിത്തിരയിലെത്തുക.

പ്രവാസി മലയാളികളുടെ ജീവിതവും അവര്‍ക്കിടയിലെ സ്‌നേഹവും രസകരമായ സംഭവങ്ങളും കോര്‍ത്തിണക്കിയതാണ് ചിത്രമൊരുക്കുകയെന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്ന സിനിമാതാരം ടിനി ടോം പറയുന്നത്.

സൗബിന്‍ ഷാഹിറും ഹരീഷ് കണാരനും മമ്മൂക്കയ്‌ക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. നായികയെ തീരുമാനിച്ചിട്ടില്ല. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനാകും ചിത്രം സംവിധാനം ചെയ്യുകയെന്ന് ടിനി ടോം വ്യക്തമാക്കി. ഏതായാലും മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ഒരു ചിത്രമായിരിക്കും ടിനി ടോം അണിയിച്ചൊരുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News