ക്രിക്കറ്റ് ദൈവം സച്ചിനും ചോദിക്കുന്നു; കൊച്ചിയിലെ മൈതാനം കു‍ഴിച്ച് നശിപ്പിച്ച് ക്രിക്കറ്റ് കളിക്കണമെന്ന നിര്‍ബന്ധം ആര്‍ക്കുവേണ്ടി

മുംബൈ: കൊച്ചിയിലെ കലൂർ ജവഹർ ലാൽ നെഹ്രറു സ്റ്റേഡിയത്തിൽ ഇന്ത്യ വെസ്റ്റൻഡീസ് മത്സരം നടത്താൻ നിശ്ചയിച്ച തീരുമാനത്തിനെതിരെ പ്രതികരണവുമായി ക്രിക്കറ്റ് ദൈവം സച്ചിനും രംഗത്തെത്തി.

ഫിഫയുടെ അംഗീകാരമുളള ഫുട്ബോൾ മൈതാനം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് മാത്രമായി നശിപ്പിക്കുന്നത് എന്തിനുവേണ്ടിയെന്ന ചോദ്യമാണ് സച്ചിന്‍ ഉന്നയിച്ചിരിക്കുന്നത്. പ്രത്യേകിച്ചും തിരുവനന്തപുരത്ത് അന്താരാഷ്ട്രാ നിലവാരമുള്ള സ്റ്റേഡിയമുള്ളപ്പോള്‍ അവിടെ കളി നടത്തിയാല്‍ മതിയാകില്ലെയെന്നും സച്ചിന്‍ ചോദിക്കുന്നു.

ഫുട്ബോൾ ആരാധകരെയും ക്രിക്കറ്റ് ആരാധകരെയും നിരാശപ്പെടുത്തരുതെന്നും സച്ചിൻ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. വിഷയം ബിസിസിഐ സെക്രട്ടറി വിനോദ് റായിയെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇടപെടാമെന്ന് ഉറപ്പ് നൽകിയതായും സച്ചിൻ ട്വിറ്ററിലൂടെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News