പുലിമുരുകനെ വെല്ലുന്ന ഗ്രാഫിക്‌സ്; നീരാളി തിയേറ്ററിലേക്ക്; ലാലേട്ടന്റെ അഡ്വെഞ്ചര്‍ ത്രില്ലറിനായി കാത്തിരുന്ന് ആരാധകര്‍

മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ അണിയിച്ചെരുക്കുന്ന അഡ്വെഞ്ചര്‍ ത്രില്ലര്‍
ചിത്രം നീരാളി തിയേറ്ററിലേക്ക്. ജൂണ്‍ 14ന് സിനിമയുടെ റിലീസ് ഉണ്ടാവുമെന്ന അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഗ്രാഫിക്‌സില്‍ പുലിമുരുകനെ വെല്ലുന്ന ചിത്രമായിരിക്കും നീരാളിയെന്നാണ് അറിയുന്നത്.

മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്ാണ് നീരാളിയുടേ പ്രത്യേകത. ഇന്ത്യയിലെ മുന്‍നിര ഗ്രാഫിക്‌സ് കമ്പനികളില്‍ ഒന്നായ ആഫ്റ്റര്‍ ആണ് നീരാളിയുടെ ഗ്രാഫിക്‌സ് ചെയ്തിട്ടുള്ളത്.

നിലവില്‍ പുലിമുരുകനാണ് മലയാളത്തില്‍ ഏറ്റവും അധികം പണംമുടക്കി ഗ്രാഫിക്‌സ് ചെയ്ത ചിത്രം ഇതിനേക്കാള്‍ ഏറെ പണം നീരാളിക്കായി ചിലവാക്കിയതായാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. മോഹന്‍ലാല്‍, പാര്‍വ്വതി നായര്‍, നദിയ മൊയ്തു എന്നിവരും ലാലേട്ടനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here