രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഭക്ഷ്യസുരക്ഷാ ജില്ലയായി കൊല്ലം മാറിയത് അത്യപൂര്‍വ നേട്ടമാണെന്ന് മന്ത്രി കെ.കെ. ശൈലജ

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഭക്ഷ്യസുരക്ഷാ ജില്ലയായി കൊല്ലം മാറിയത് അത്യപൂര്‍വ നേട്ടമാണെന്ന് ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കൊല്ലം സോപാനം ഓഡിറ്റോറിയത്തിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.

ഭക്ഷ്യസുരക്ഷയായി ജില്ല മാറിയ സാഹചര്യത്തില്‍ ഗുണനിലവാരം ഉറപ്പ് വരുത്താനാകാണം തുടര്‍ ശ്രമങ്ങള്‍. രജിസ്‌ട്രേഷനും ലൈസന്‍സും നേടിയ എല്ലാവരും വിശ്വാസ്യത നിലനിറുത്താനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് മന്ത്രി ഷൈലജ പറഞ്ഞു.
ജില്ലാതലത്തില്‍ കരസ്ഥസമാക്കിയ നേട്ടം ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി കുടുതല്‍ ഭക്ഷ്യസുരക്ഷാ ഗ്രാമങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. ഇതിനായി 100 പഞ്ചായത്തുകളെ പുതുതായി തെരഞ്ഞെടുത്തു.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാലു വാല്യം പുസ്തകം മന്ത്രി ചടങ്ങില്‍ പ്രകാശിപ്പിച്ചു.
ഭക്ഷ്യ സുരക്ഷാ ജില്ലായാക്കി മാറ്റാനുള്ള പ്രവര്‍ത്തന മികവിന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കെ. അജിത്ത് കുമാറിനും പ്രതേ്യക പുരസ്‌കാരം മന്ത്രി സമ്മാനിച്ചു.
മേഖലയുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫുഡ് സേഫ്റ്റി അംബാസഡര്‍ ബാഡ്ജുകളും മന്ത്രി നല്‍കി.എം. നൗഷാദ് എം.എല്‍.എ. അധ്യക്ഷനായി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News