കേരള സര്‍വകലാശാലാ കലോത്സവത്തിന് കൊല്ലത്ത് വര്‍ണാഭമായ തുടക്കം; ആവേശമേകി ‘പൂമരം’ ടീമും ചടങ്ങില്‍

കൊല്ലം: കേരള സര്‍വകലാശാലാ കലോത്സവത്തിന് കൊല്ലത്ത് വര്‍ണാഭമായ തുടക്കം. വിവിധ കലാലയങ്ങളില്‍ നിന്നായി പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഉദ്ഘാടന ചടങ്ങില്‍ മാത്രം പങ്കെടുത്തത്. കലയുടെ പൂരം മന്ത്രി കെടി ജലീല്‍ ഉദ്്ഘാടനം ചെയതു്.

അ്യ്യാരത്തിലധികം പ്രതിഭകള്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാ കലോത്സവത്തിന് കൊല്ലത്ത് അരങ്ങൊരുങ്ങി കഴിഞ്ഞു. ഇനിയുള്ള നാല് ദിന രാത്രങ്ങളില്‍ കലയുടെ മാമാങ്കമാണ്. 96 ഇനങ്ങളില്‍ 250 കലാലയങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. മന്ത്രി കെടി ജലീല്‍ കലോത്സവം ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പൂമരം സിനിമുടെ സംവിധാകന്‍ എബ്രിഡ് ഷൈനും നടീനടന്‍മാരും അണിയറ പ്രവര്‍ത്തകരും ചടങ്ങിലെത്തി.

കലോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച ഘോഷയാത്ര വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മതേതരത്വവും, സമകാലീന സംഭവങളും നോട്ട്‌നിരോധനവും, രാജ്യത്തിന്റെ പണം തട്ടി വിദേശത്തേക്ക് മുങിയ കോടീശ്വരന്മാരെ വരെ ഓര്‍മ്മപെടുത്തുന്ന നിശ്ചല ദൃശ്യങളും സാംസ്‌കാരിക ഘോഷയാത്രയില്‍ അണിനിരന്നു, യുവതികളുടെ ബൈക്ക് പ്രകടനവും,ശ്രദ്ധേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News