മകളെ കൊലപ്പെടുത്തി; മരണം ഉറപ്പാക്കിയ ശേഷം അമ്മ തൂങ്ങി മരിച്ചു

മംഗളൂരു: മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു. കര്‍ണാടകയിലെ സുബ്രഹ്മണ്യ നല്‍കൂരിലേ യതീന്ദ്രയുടെ ഭാര്യ ഗോപിയാണ് തൂങ്ങിമരിച്ചത്. രണ്ടു വയസ്സുള്ള മകള്‍ മര്‍വിതയെ കൊലപ്പെടുത്തിയ ശേഷമാണ് ഗോപി തൂങ്ങി മരിച്ചത്.

കുടുംബ വഴക്കാണ് മരണകാരണമെന്നാണ് അറിയുന്നത്. യതീന്ദ്രന്‍ ഭാര്യയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

ഇയാള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം, പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഗോപിയുടെ സഹോദരന്റെയും കുടുംബത്തിന്റെയും ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News