
ഫേസ്ബുക്കില്‍ നിന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നുവെന്നത് നേരത്തെയുള്ള ആരോപണങ്ങളിലൊന്നാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണമുണ്ടായിരുന്നില്ല. ബ്രിട്ടനിലെ കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരം തിരഞ്ഞെടുപ്പ് കാലത്ത് ട്രംമ്പിനു വേണ്ടി ചോര്‍ത്തിയെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു.
കേംബ്രിഡ്ജ് അനലിറ്റികയിലെ മുന്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വെയ്ലിയാണ് ട്രംമ്പിനു വേണ്ടി ചാരപ്പണി ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണമുണ്ടായിരുന്നില്ലെങ്ങില്‍ കൂടിയും വാര്‍ത്ത പുറത്തു വന്നതോടെ ഫേസ്ബുക്കിന്റെ ഓഹരി വന്‍ തോതില്‍ ഇടിഞ്ഞിരിക്കുകയാണ്.
ഈ അവസരത്തില്‍ ഇക്കാര്യത്തില്‍ സ്ഥിരീരകരണമെന്ന പോലെയാണ് വാട്‌സ് ആപ്പിന്റെ സഹ സ്ഥാപകന്‍ ബ്രയാന്‍ ആക്റ്റിന്റെ ഡിലിറ്റ് ഫെയ്‌സ്ബുക്ക് എന്ന ഹാഷ് ടാഗിലുള്ള ആഹ്വാനം.
സ്വകാര്യത ഉറപ്പുവരുത്താത്ത ഫേസ് ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയെന്നാണ് വെരിഫൈ ചെയ്യാത്ത ട്വിറ്റര്‍ അക്കൗണ്ടിലൂടെയുള്ള ആഹ്വാനം. ആഹ്വാനത്തിനെ ഏറെപ്പേര്‍ ഏറ്റെടുത്തിട്ടുണ്ട്. ജാന്‍ കൗമിനോട് കൂടെ ബ്രയാന്‍ ആക്റ്റാണ് 2009ല്‍ വാട്‌സ്ആപ്പ് മെസഞ്ചറുണ്ടാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here