എതിര്‍പ്പുകള്‍ അവസാനിക്കുന്നില്ല; ഇന്ത്യ വെസ്റ്റിന്റീസ് ക്രിക്കറ്റ് വേദിയാവുക കൊച്ചിയോ തിരുവനന്തപുരമോ; ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഇങ്ങനെ

ഇന്ത്യ വെസ്റ്റിന്റീസ് ക്രിക്കറ്റ് മാച്ച് വേദിയുടെ കാര്യത്തില്‍ തീരുമാനമായില്ല. കെസിഎ-ബ്ലാസ്‌റ്റേഴ്‌സ് അധികൃതരുമായി ജിസിഡിഎ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായെങ്കിലും വേദിയുടെ കാര്യത്തില്‍ തീരുമാനത്തില്‍ എത്താന്‍ ചര്‍ച്ചകള്‍ കൊണ്ട് കഴിഞ്ഞിട്ടില്ല.

ക്രിക്കറ്റിന് പിന്നാലെ ഫൂട്‌ബോളും നടത്താമെന്ന് നിലവില്‍ ജി സിഡിഎ തീരുമാനം. സാധ്യതയുണ്ടെങ്കില്‍ കൊച്ചിയില്‍ തന്നെ ക്രിക്കറ്റ് മത്സരം നടത്തുമെന്നും എന്നാല്‍ ടര്‍ഫിന് കേടു പാടുകള്‍ സംഭവിക്കുമെങ്കില്‍ ഇക്കാര്യത്തില്‍ പിന്നോട്ട് പോകുമെന്നും ജിസിഡിഎ വ്യക്തമാക്കി. ജിസിഡിഎ അധികൃതര്‍ വാര്‍ത്താ സമ്മേളനം നടത്തിയതാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കാര്യവട്ടത്ത് മത്സരങ്ങള്‍ നടത്താനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ നടത്താനുള്ള ശ്രമത്തിലായിരുന്നു കെസിഎ.

കൊച്ചിയിലെ സ്റ്റേഡിയത്തില്‍ മത്സരം സംഘടിപ്പിക്കുന്നതിനെതിരെ ഫുട്‌ബോള്‍ താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തത്തെത്തിയതോടെയാണ് പ്രശ്‌നം സങ്കീര്‍ണമായത്. ക്രിക്കറ്റിനായി കൊച്ചിയിലെ ഗ്രൗണ്ട് നശിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here