മലകയറ്റത്തില്‍ ബുള്ളറ്റിനെ വെല്ലുമോ ഡോമിനര്‍; വൈറലാകുന്ന വീഡിയോ ഉത്തരം പറയും

ഇന്ത്യന്‍ വീഥികളിലെ രാജാക്കന്‍മാരെന്നാണ് പൊതുവെ ബുള്ളറ്റുകള്‍ അറിയപ്പെടുന്നത്. കനത്ത ശബ്ദവും ആകാരഭംഗിയും തലയെടുപ്പും ബുള്ളറ്റിനെ വേറിട്ടതാകുന്നു.

പലപ്പോഴും ബുള്ളറ്റിനെ വെല്ലുവിളിച്ച് ബജാജ് ഡോമിനര്‍ രംഗത്തെത്തിയിട്ടുണ്ട്. പരസ്യങ്ങളിലൂടെ ട്രോളാനും ഡോമിനര്‍ മടികാട്ടിയിട്ടില്ല. അതിനിടയിലാണ് മലകയറ്റത്തിന്റെ കാര്യത്തില്‍ ബുള്ളറ്റാണോ ഡോമിനറാണോ സൂപ്പറെന്ന ചോദ്യമുയര്‍ന്നത്.

ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈയില്‍ നിന്നുള്ള ഒരു വാഹനപ്രേമി. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനും ബജാജ് ഡോമിനറും മലകയറ്റ മത്സരത്തിലേര്‍പ്പെടുന്ന വീഡിയോ ആണ് ഇയാള്‍ പുറത്തുവിട്ടിരിക്കുന്നത്.

മലകയറ്റത്തിന്റെ കാര്യത്തില്‍ ബുള്ളറ്റിനോട് മത്സരിക്കുന്ന ഡോമിനര്‍ ദയനീയമായി പരാജയപ്പെടുന്നത് വീഡിയോയിലൂടെ കാണാം. ചെന്നൈ ബുള്ളറ്റ് ക്ലബ് എന്ന ഫേസ്ബുക്ക് പേജിലെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News