‘പി.സി മാമ, പുലയരെ പറഞ്ഞാല്‍ എല്ലാം തെറ്റും..’ പിസി ജോര്‍ജ്ജിനൊരു ഗംഭീരമറുപടി

പി.സി ജോര്‍ജ്ജ് തോന്നുന്നത് എന്തും വിളിച്ചു പറയുന്നയാളാകാം. എന്നാല്‍ ഈ വീട്ടമ്മയോട് മറുപടി പറയാന്‍ പി.സി 100 അല്ല, 200വട്ടം ആലോചിക്കും.

കാരണം കാര്യത്തിന്റെ കിടപ്പ് അങ്ങിനെയാ. കാത്തു ഓമന ബിമല്‍ ഫേസ്ബുക്കില്‍ പി.സി ജോര്‍ജ് പുലയരേ അപമാനിച്ചതിനു മറുപടി പറയുന്നു.

ചക്കര പൊന്നാര പൂഞ്ഞാ..ഞ്ഞാ ഞ്ഞാ റ്റിലെ പി.സി മാമാ..എന്നു തുടങ്ങുന്ന കാത്തുവിന്റെ വീഡിയോ പി.സിയുടെ എല്ലില്ലാത്ത നാക്കിന് നല്ല തട്ട് കൊടുക്കുന്നു.

”പി.സി മാമോ ഞങ്ങള്‍ ആരും ചന്ത എന്ന് വാക്കു ഉപയോഗിക്കാറില്ല. പി.സി മാമാ.. പുലയരെ പറഞ്ഞാല്‍ എല്ലാം തെറ്റും..അറിയില്ലേ..വയലില്‍ ഞാര്‍ നട്ട് നനച്ചു അത് വളര്‍ത്തി അരിയുണ്ടാക്കി കൊണ്ടുവന്നില്ലേല്‍ തിന്നാന്‍ ഒന്നും കിട്ടില്ല.

പണ്ടത്തേ അടിമത്വമല്ല..എല്ലായിടത്തും പുലയരുണ്ട്.. അതൊക്കെ ഒന്നു മനസിലാക്കിയാല്‍ മാമന് നല്ലത്. തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമ പ്രത്യേകിച്ച് പുലയരുടെ അടുത്ത്,,, കേട്ടോ മാമാ..ലൗവ്& യു മാമാ..അങ്ങിനെ പോകുന്നു. കാത്തു ഓമനയുടെ മറുപടി.

തെറിയും ചീത്തയും ഒന്നും ഇല്ല. പി.സിയുടെ വായെടുത്താലുള്ള പ്രയോഗമായ മറ്റുള്ളവരുടെ തന്തക്ക് വിളിയില്ല.

സ്‌നേഹത്തോടെ കാത്തു കത്തി കുത്തിയിറക്കുന്നത് പി.സിയുടെ ചങ്കിലേക്ക് തന്നെ. കേട്ട് പഠിക്കട്ടേ എങ്ങിനെയാണ് വിമര്‍ശിക്കുന്നതെന്ന്..അതും പുലയരില്‍ നിന്നും.. പഠിച്ച് തുടങ്ങട്ടേ..”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News